Latest NewsIndia

വാഹനമോടിക്കുന്നതിനിടെ പിതാവ് ഹൃദയാഘാതത്തെ തുടർന്ന്‍ മരണപെട്ടു : സ്റ്റിയറിങ് തിരിച്ച്‌ വന്‍ അപകടം ഒഴിവാക്കി പത്ത് വയസുകാരനായ മകൻ

തുമാകുരു: വാഹനമോടിക്കുന്നതിനിടെ പിതാവിനു  ഹൃദയാഘാതമുണ്ടായപ്പോള്‍  അഞ്ചാം ക്ലാസുകാരനായ മകൻ സ്റ്റിയറിങ് തിരിച്ച്‌  ഒഴിവാക്കിയത് വന്‍ അപകടം. എന്നാൽ അച്ഛന്റെ ജീവൻ രക്ഷിക്കാൻ  മകന് സാധിച്ചില്ല. തൊഴിലാളി ദിനത്തിൽ കര്‍ണാടകയിലാണ് അതിദാരുണമായ ഈ സംഭവമുണ്ടായത്.

ഒരു വ്യവസായ സ്ഥാപനത്തില്‍ നിന്നും പ്രഷര്‍ കുക്കറുകള്‍ ദൂരെയുള്ള കടയിലേക്ക് എത്തിക്കുന്നതിനായി ശിവകുമാറും മകനും വാഹനത്തിൽ പോകുകയായിരുന്നു. 97 കിലോമീറ്ററോളം വാഹനമോടിച്ച ശിവകുമാറിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടു. വാഹനം നിയന്ത്രണം തെറ്റുന്നത് കണ്ട് പത്തുവയസ്സുകാരനായ മകന്‍ സ്റ്റിയറിങില്‍ പിടിച്ച്‌ റോഡരികില്‍ വാഹനം ചേര്‍ത്തു നിർത്തിയെങ്കിലും അച്ഛന്‍ മരിച്ചിരുന്നു.

വേനലവധി ആയതിനാൽ ഈ അ‍ഞ്ചാംക്ലാരൻ ജോലിയില്‍ സഹായിക്കാന്‍ അച്ഛന്റെ കൂടെ സ്ഥിരമായി പോകാറുണ്ടായിരുന്നു. അങ്ങനെയുള്ള യാത്രക്കിടെയാണ് അച്ഛന്റെ മരണം പത്തുവയസുകാരനു നേരിൽ കാണേണ്ടി വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button