ന്യൂഡല്‍ഹി ; ലൈംഗിക പീഡന പരാതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായി. സുപ്രീം കോടതി ആഭ്യന്തര സമിതി ചീഫ് ജസ്റ്റിസിന്റെ മൊഴി രേഖപ്പെടുത്തി. എന്നാൽ പരാതിക്കാരിയുടെ ആരോപണം ജസ്റ്റിസ് പൂര്‍ണമായി നിഷേധിച്ചു.ആരോപണം ഉന്നയിച്ച മുന്‍ ജീവനക്കാരിയും ആഭ്യന്തര അന്വേഷണ സമിതിയ്ക്ക് മുന്നില്‍ ഹാജരായിയിരുന്നു.
അതേസമയം, സമിതിയുടെ അന്വേഷണവുമായി സഹകരിക്കില്ലെന്നാണ് പരാതിക്കാരിയുടെ നിലപാട്. എന്നാല്‍ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ചീഫ് ജസ്റ്റിസിന്റെ മൊഴി രേഖപ്പെടുത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് സമിതി ഉടന്‍ തയാറാക്കും. ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ മൂന്നംഗ സമിതി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
Post Your Comments