Latest NewsIndia

ബുര്‍ഖ നിരോധിക്കണം; ശിവസേനയുടെ ആവശ്യം ഉചിതമല്ലെന്ന് മെഹബൂബ മുഫ്തി

കശ്മീര്‍: ബുര്‍ഖ നിരോധിക്കണമെന്ന ശിവസേനയുടെ ആവശ്യം ഇസ്ലാമോഫോബിയ വര്‍ധിപ്പിക്കുമെന്നും ഉചിതമായ ആവശ്യമല്ല ഇതെന്നും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹ്ബൂബ മുഫ്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജ്യത്ത് ബുര്‍ഖ നിരോധിക്കണമെന്ന് എന്‍ഡിഎയിലെ സഖ്യകക്ഷി കൂടിയായ ശിവസേന അവരുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഭീകരാക്രമണത്തിന് പിന്നാലെ ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിച്ചിരുന്നു. ഈ മാര്‍ഗം ഇന്ത്യയും പിന്തുടരണണെന്നാണ് ശിവസേനയുടെ ആവശ്യം. ഈസ്റ്റര്‍ ദിനത്തില്‍ 250 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണം നടന്നതിന് പിന്നാലെയാണ് ശ്രീലങ്ക മുഖം മറയ്ക്കുന്ന രീതിയിലുള്ള എല്ലാ വസ്ത്രങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്.

മുത്തലാഖ് മാത്രമല്ല ഇന്ത്യയില്‍ നിരോധിക്കേണ്ടത്, ബുര്‍ഖ കൂടിയാണ്. രാവണന്റെ നാടായ ശ്രീലങ്ക ബുര്‍ഖ നിരോധിക്കുമ്പോള്‍ രാമന്റെ നാടായ ഇന്ത്യയും അത് നടപ്പാക്കാനാകുമെന്നും സാമ്‌നയിലെ ലേഖനത്തില്‍ ശിവസേന പറയുന്നു. എന്നാല്‍ ഇതിന് പിന്നാലെ നിരവധി പേര്‍ വിമര്‍ശനവുമയാി എത്തിയിരുന്നു. ഇസ്ലാമിക വസ്ത്രധാരണം പിന്തുടരുന്നവരെ സംശയത്തോടെ നോക്കികാണാന്‍ ഇത് വഴിവെക്കുമെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു. ശിവസേനയുടെ ഈ പ്രതികരണത്തെ ‘അസംബന്ധം’ എന്നാണ് അസദുദ്ദിന്‍ ഒവൈസി വിമര്‍ശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button