കശ്മീർ: കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകത്തിന് പിന്നിൽ ‘കശ്മീർ ഫയൽസ്’ എന്ന സിനിമയാണെന്ന ആരോപണവുമായി മെഹബൂബ മുഫ്തി. കശ്മീരിൽ കൊല്ലപ്പെട്ട രാഹുൽ ഭട്ടിന്റെ മരണത്തിന് കാരണം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത സിനിമയാണെന്ന ആരോപണമാണ് അവർ ഉന്നയിക്കുന്നത്. തങ്ങൾ കശ്മീരി പണ്ഡിറ്റുകൾക്കു സുരക്ഷിതമായ അന്തരീക്ഷമാണ് ഒരുക്കിയതെന്നും 2016 ൽ കലാപം രൂക്ഷമായ സമയത്ത് ഒരു മരണം പോലും നടന്നിട്ടില്ലെന്നും മെഹബൂബ ചൂണ്ടിക്കാട്ടി.
കശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ഈ സിനിമയാണെന്ന് അവർ ആരോപിച്ചു. നിരവധിപേരാണ് മെഹബൂബയെ വിമർശിച്ചു കൊണ്ട് രംഗത്ത് വന്നത്. സിനിമ നിരോധിക്കണമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയും ആവശ്യപ്പെട്ടിരുന്നു.
കുറച്ച് ദിവസങ്ങൾക്കു മുൻപാണ് ചദൂരയിലെ തഹസിൽദാർ ഓഫീസ് ഗുമസ്തനും കശ്‍മീരി ബ്രാഹ്മണനുമായ രാഹുൽ ഭട്ട് കൊല്ലപ്പെട്ടത്. രണ്ട് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സൈന്യം തിരിച്ചടിക്കുകയും മൂന്ന് ഭീകരരെ വധിക്കുകയും ചെയ്തു.
Post Your Comments