ന്യൂഡല്‍ഹി: ബിജെപിയ്ക്കെതിരെ രൂക്ഷമായ ആരോപണവുമായി ആം ആദ്മി. ആം ആദ്മിയുടെ ഡല്‍ഹി എംഎല്‍എമാര്‍ക്ക് പത്ത് കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് എഎപി നേതാവും ഡല്‍ഹി ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ആരോപിച്ചു.
മുന്‍പും ബിജെപി ഇത്തരം ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നും മനീഷ് സിസോദിയ ആരോപിച്ചു. അന്ന് ജനങ്ങള്‍ അവര്‍ക്ക് കൃത്യമായ മറുപടി നല്‍കി. ഇത്തവണയും സമാനമായത് സംഭവിക്കും വികസന പ്രശ്‌നങ്ങള്‍ ഒന്നും എടുത്തുകാണിക്കാന്‍ ഇല്ലാത്തതുകൊണ്ടാണ് ബിജെപി ഇത്തരം നടപടികള്‍ക്ക് മുതിരുന്നതെന്നും സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു. സിസോദിയയുടെ ആരോപണങ്ങള്‍ തള്ളി ബിജെപി രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ബോധ്യമായതോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എഎപി ശ്രമിക്കുന്നതെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു.
Post Your Comments