Latest NewsInternational

എണ്ണകയറ്റുമതിക്ക് വിലക്ക്; ഉപരോധം വകവെയ്ക്കാതെ ഇറാന്‍

എണ്ണ കയറ്റുമതി തുടരുമെന്ന് ഇറാന്‍. പ്രസിഡന്റ് ഹസന്‍ റൂഹാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു എസിന്റെ ശക്തമായ ഉപരോധം നിലനില്‍ക്കെയാണ് ഇറാന്റെ തീരുമാനം. അമേരിക്കക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രതികരിച്ചത്. അമേരിക്കയുടേത് തെറ്റായ തീരുമാനമാണ്. എണ്ണ കയറ്റുമതി വിലക്കിയ യു.എസ് ഭീഷണിക്ക് കനത്ത വെല്ലുവിളിയായിരിക്കുകയാണ് ഇറാന്റെ തീരുമാനം.

അമേരിക്കയുടെ തീരുമാനം നടപ്പിലാക്കാന്‍ സമ്മതിക്കില്ല. വരും മാസങ്ങളില്‍ ഇറാന്‍ എണ്ണ കയറ്റുമതി തുടരുന്നത് അമേരിക്കക്കാര്‍ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ മെയ് 1 മുതല്‍ അത് നിര്‍ത്തിയില്ലെങ്കില്‍ അവരും ഉപരോധം നേരിടേണ്ടിവരുമെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കിയിരുന്നു. യു.എസ് ഭീഷണിയോടെ അന്താരാഷ്ട്ര കമ്പോളത്തില്‍ എണ്ണ വില കുത്തനെ ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രതിരോധം മറികടന്ന് എണ്ണ കയറ്റുമതിക്ക് തയ്യാറെടുക്കുകയാണ് ഇറാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button