ഗഡ്ച്ചിറോള്‍: മഹാരാഷ്ട്രിയിലെ ഗഡ്ച്ചിറോളില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യം വന്‍ സുരക്ഷ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഇന്റലിജന്‍സിന്റെ ഭാഗത്തു നിന്നും വന്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് പ്രാഥമിക നിഗമനം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ജോലികള്‍ കഴിഞ്ഞു മടങ്ങുകയായിരുന്ന സൈനികരുടെ വാഹനമാണ് ആക്രമണത്തിന് ഇരയായത്. റോഡില്‍ കുഴിച്ചിട്ട കുഴിബോംബുകള്‍ വിദൂര നിയന്ത്രണ സംവിധാനം ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു. സംഭവത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു.
എന്നാല്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുള്ള ഈ മേഖലയില്‍ മുന്‍കൂട്ടി പരിശോധനകള്‍ നടത്തിയില്ലെന്നും ആരോപണമുണ്ട
കൂടാതെ സുരക്ഷാ ഉ്‌ദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്നത് സ്വകാര്യ വാഹനത്തിലായിരുന്നു എന്നാണ് പുറത്തു വരുന്നത്. എന്നാല്‍ ഏത് സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ സ്വകാര്യ വാഹനം ഉപയോഗിച്ചതെന്ന് അറിയില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ് റേഞ്ച് ഡിഐജി വ്യക്തമാക്കി.
Post Your Comments