ന്യൂഡല്‍ഹി: അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ സിഖ് കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഒരാള്‍ ഇന്ത്യന്‍ പൗരനും മൂന്ന് പേര്‍ ഇന്ത്യന്‍ വംശജരുമാണ്. എന്നാല്‍ ഇത് വംശീയാതിക്രമമല്ലെന്നും മന്ത്രി വ്യക്തമാക്കി.
ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ഹകികാത് സിങ് പനാഗ്, ഭാര്യ പരംജിത് കൗര്‍, ഷാലിന്ദര്‍ കൗര്‍, സഹോദരി ഭര്‍ത്താവ് അമര്‍ജിത് കൗര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഇത് സംബന്ധിച്ച വിവരം കൈമാറിയതായി മന്ത്രി ട്വീറ്റ് ചെയ്തു. കൊലപാതകങ്ങള്‍ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്കിലെ കോണ്‍സല്‍ ജനറല്‍ യുഎസ് അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിക്കുന്നുണ്ടെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. അതേസമയം വംശീയതയാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്ന അഭ്യൂഹങ്ങള്‍ സുഷമ സ്വരാജ് തള്ളിക്കളഞ്ഞു. അമേരിക്കയില്‍ സന്ദര്‍ശനത്തിന് എത്തിയ ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടവരില്‍ ഒരാളെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
Post Your Comments