ന്യൂഡല്‍ഹി: അടിയന്തര കരള്‍മാറ്റ ശസ്ത്രക്രിയ ആവശ്യമായ പാകിസ്ഥാനി വനിതയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. പാകിസ്ഥാനി വനിത ഫര്‍സാന ഇജാസിനാണ് ഇന്ത്യ മെഡിക്കല്‍ വിസ അനുവദിച്ചത്. തന്റെ അമ്മായിയെ സഹായിക്കണം എന്നാവശ്യപ്പെട്ട് എം മൊഹ്സിന്‍ എന്നയാള്‍ ട്വിറ്ററിലൂടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് അഭ്യര്‍ഥിച്ചിരുന്നു.
ഇവര്‍ക്ക് മെഡിക്കല്‍ വിസ അനുവദിച്ച കാര്യം മൊഹ്സിനുള്ള മറുപടിയായി, ട്വിറ്ററിലൂടെ തന്നെയാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചത്. ഇന്ത്യ ഈ മാസം മെഡിക്കല്‍ വിസ അനുവദിക്കുന്ന ഏഴാമത്തെ പാകിസ്ഥാന്‍ പൗരയാണ് ഫര്‍സാന. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയുടെ സഹായം തേടുന്ന അര്‍ഹരായ എല്ലാ പാകിസ്ഥാന്‍ പൗരന്മാര്‍ക്കും മെഡിക്കല്‍ വിസ നല്‍കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു.
Post Your Comments