
ന്യൂഡല്‍ഹി: പാക്കിസ്ഥാന് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ ഗൂഗ്ലി പ്രയോഗത്തോട് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രതികരണം നിങ്ങളുടെ പ്രസ്താവനകള്‍ നിങ്ങളെത്തന്നെ തുറന്നുകാട്ടുന്നു വെന്നായിരുന്നു. കര്‍താര്‍പുര്‍ ഇടനാഴി തറക്കല്ലിടില്‍ ചടങ്ങില്‍ ഇന്ത്യയില്‍നിന്ന് മന്ത്രിമാര്‍ പങ്കെടുത്തത് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഗൂഗ്ലിയുടെ ഫലമായിരുവെന്നായിരുന്നു ഖുറേഷിയുടെ പ്രസ്താവന.
സിക്കുകാരുടെ വികാരത്തോട് ഒരുതരത്തിലുളള ബഹുമാനവും പ്രസ്കാവന നടത്തിയവര്ക്കില്ലെന്ന് അവര്‍ പറഞ്ഞു. നിങ്ങള്‍ ഗൂഗ്ലി മാത്രം കളിക്കുന്നു. എന്നാല്‍ നിങ്ങളുടെ ഗൂഗ്ലിയില്‍ ഞങ്ങള്‍ കുടുങ്ങില്ലായെന്നും സുഷമ പറഞ്ഞു. ഇന്ത്യയുടെ രണ്ട് മന്ത്രിമാര്‍ കര്‍താര്‍പുര്‍ സാഹിബില്‍ എത്തിയത് ഗുരുദ്വാരയില്‍ പ്രാര്‍ഥന നടത്തനായിരുന്നുവെന്ന് സുഷമ ട്വീറ്ററില്‍ കുറിച്ചു. ഇന്ത്യ രണ്ട് മന്ത്രിമാരെ ഇവിടേക്ക് അയച്ചു എന്ന് ഖുറേഷിയുടെ പ്രസ്താവനയില്‍ ഉണ്ടായിരുന്നു .
Post Your Comments