ന്യൂഡല്‍ഹി: ശാസ്ത്രി ഭവനിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. ശാസ്ത്രി ഭവനില്‍ ചൊവ്വാഴ്ച ഉണ്ടായ തീപിടുത്തത്തിന് പിന്നാലെ ഫയലുകള്‍ കത്തിച്ച് രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ടെന്നും താങ്കളുടെ കാര്യത്തില്‍ വിധി നിര്‍ണയിക്കുന്ന ദിനം വരാന്‍ പോകുകയാണെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ”രാഹുല്‍ ഗാന്ധി നുണ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും, ശാസ്ത്രി ഭവനിലുണ്ടായ തീപ്പിടിത്തത്തില്‍ ഒരു ഫയല്‍ പോലും നശിച്ചിട്ടില്ലെന്നും” പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. ‘മുകള്‍ നിലയില്‍ കൂട്ടിയിട്ടിരുന്ന അവശിഷ്ടങ്ങള്‍ക്കാണ് തീപിടിച്ചത്. അര മണിക്കൂറിനുള്ളില്‍ തീ അണയ്ക്കുകയും ചെയ്തു. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു മുന്‍പ് ഗൃഹപാഠം ചെയ്യണമെന്നും” പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.
Modi ji burning files is not going to save you. Your day of judgement is coming. https://t.co/eqFvTJfDgY
— Rahul Gandhi (@RahulGandhi) April 30, 2019
.@RahulGandhi ji, stop peddling lies! The fire in Shastri Bhavan has caused no damage to any files. The waste and scrap kept on the top floor caught fire and was extinguished within 30 minutes. Do your homework before casting allegations. One more jhoot of Congress!
— Chowkidar Prakash Javadekar (@PrakashJavdekar) April 30, 2019
Post Your Comments