കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഭീകരാക്രമണങ്ങളെ തുര്‍ന്ന് അടച്ചിട്ടിരുന്ന കത്തോലിക്കാ സഭയുടെ ഏതാനും പള്ളികളില്‍ വെള്ളിയാഴ്ച തിരുക്കര്‍മങ്ങള്‍ പുനരാരംഭിക്കും.
അതേസമയം, റമസാന്‍ മാസാരംഭത്തിനു മുന്‍പ് സൈനികവേഷത്തില്‍ ഭീകരര്‍ ആക്രമണം നടത്തുമെന്ന സൂചനകളെ തുടര്‍ന്ന് സുരക്ഷ അതിശക്തമാക്കിയിട്ടുണ്ട്. മേയ് 6നാണ് ഇവിടെ റമസാന്‍ ആരംഭിക്കുന്നത്. കൊളംബോയിലേക്കു സ്‌ഫോടകവസ്തുക്കളുമായി കണ്ടെയ്‌നര്‍ ട്രക്കും വാനും നീങ്ങിയിട്ടുണ്ടെന്ന സൂചനകളെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ നോര്‍ത്ത് സെന്‍ട്രല്‍ പ്രവിശ്യയിലെ സുങ്കവിളയില്‍ വീടിനോടു ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ നിന്ന് വാനും അതിലുണ്ടായിരുന്ന 3 പേരെയും പൊലീസ് പിടികൂടി.
253 പേരാണ് ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈസ്റ്റര്‍ ദിനത്തില്‍ പള്ളിയില്‍ നടന്ന ആക്രമണത്തില്‍ 42 വിദേശികളും കൊല്ലപ്പെട്ടിരുന്നു. ചൈനക്കാരായ രണ്ടു പേര്‍ കൂടി മരിച്ചതോടെയാണ് കൊല്ലപ്പെട്ട വിദേശികളുടെ എണ്ണം 42 ആയി ഉയര്‍ന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തിരുന്നു.
Post Your Comments