ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന് ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ നായകനും മലയാളിയുമായ പി.ആര്. ശ്രീജേഷിനെ നാമനിര്‍ദ്ദേശം ചെയ്തു. ഹോക്കി ഇന്ത്യയാണ് ശ്രീജേഷിന്റെ പേര് നാമനിര്‍ദ്ദേശം ചെയ്തത്. അതേസമയം ചിംഗിള്‍സാന സിങ്, കങ്ഗുജാം, ആകാശ്ദീപ് സിങ്, വനിതാ താരം ദീപിക എന്നിവരാണ് അര്‍ജുന അവാര്‍ഡിനും ശുപാര്‍ശ ചെയ്തിട്ടുള്ള താരങ്ങള്‍.
സമഗ്ര സംഭാവനയ്ക്കുള്ള മേജര്‍ ധ്യാന്‍ചന്ദ് പുരസ്കാരത്തിന് ഡോ. ആര്.പി. സിംഗിനേയും സന്ദീപ് കൗര്‍-നേയും ശുപാര്‍ശ ചെയ്തു.പരിശീലകരായ ബല്‍ജീത് സിങ്, ബി.എസ്. ജൗഹാന്‍, രമേഷ് പതാനിയ എന്നിവരെ ധ്രോണാചാര്യ പുരസ്കാരത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Post Your Comments