Election NewsKeralaLatest News

കള്ളവോട്ട്: വിശദീകരണവുമായി മുസ്ലീം ലീഗ്

2 ബൂത്തുകളില്‍ വോട്ട് ചെയ്യുന്നതായി മറ്റൊരു ദൃശ്യത്തില്‍ ഉള്ള മുഹമ്മദ് ഫായിസ് ലീഗ് പ്രവര്‍ത്തകന്‍ അല്ല

കണ്ണൂര്‍: കണ്ണൂര്‍ പുതിയങ്ങാടിയിലെ കള്ളവോട്ട് ആരോപണത്തെ തള്ളി മുസ്ലീം ലീഗ്. 69, 70-ാം നമ്പര്‍ ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തുവെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. അതേസമയം കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ആഷിക് ദൃശ്യങ്ങളില്‍ ഉള്ള ആഷിക് ചെയ്തത് കള്ള വോട്ടല്ലെന്നും ലീഗ് പറഞ്ഞു.

ആദ്യം വോട്ട് ചെയ്യാന്‍ വന്നപ്പോള്‍ ഐഡന്റിറ്റി കാര്‍ഡ് എടുക്കാന്‍ മറന്നിരുന്നു. ഇതിനെ തുടര്‍ന്ന് ബൂത്തില്‍ നിന്നും ഇറങ്ങി ഐഡി കാര്‍ഡ് എടുത്ത് വോട്ട് ചെയ്യുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്നാണ് വിശദീകരണം. 2 ബൂത്തുകളില്‍ വോട്ട് ചെയ്യുന്നതായി മറ്റൊരു ദൃശ്യത്തില്‍ ഉള്ള മുഹമ്മദ് ഫായിസ് ലീഗ് പ്രവര്‍ത്തകന്‍ അല്ല. ഇയാള്‍ ഇടത് അനുഭാവി ആണെന്നും ലീഗ് പറയുന്നു.

പാമ്പുരിത്തി ബൂത്തില്‍ കള്ളവോട്ട് ആരോപണം ഉന്നയിക്കുന്ന സിപിഎമ്മിന്റെ ബൂത്ത് ഏജന്റ് അവിടെ ഉണ്ടായിട്ടും മിണ്ടാതിരുന്നത് എന്ത് കൊണ്ടെന്നും, പിലാത്തറയിലെ കള്ളവോട്ടിന്റെ ജാള്യത മറക്കാനാണ് ഈ ആരോപണങ്ങള്‍ എന്നും ലീഗ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button