KeralaNews

സംസ്ഥാനത്ത് ഇനി മുതല്‍ മാതൃക തട്ടുകടകള്‍

 

തിരുവനന്തപുരം: ‘ക്ലീന്‍ സ്ട്രീറ്റ്ഫുഡ് ഹബ്’ എന്ന പേരില്‍ മാതൃക തെരുവോര ഭക്ഷ്യകേന്ദ്രങ്ങള്‍ ഒരുക്കുന്ന പദ്ധതിക്ക് കേരളത്തിലെ അഞ്ച് ഇടങ്ങളില്‍ ഉടന്‍ തുടക്കമാവും. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ടൂറിസം വകുപ്പിന്റെയും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും(എഫ്എസ്എസ്എഐ) സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.

പദ്ധതി നടത്തുന്നതിനായി എഫ്എസ്എസ്എഐയുടെ നേതൃത്വത്തില്‍ നടന്ന പരിശോധയുടെ അടിസ്ഥാനത്തിലാണ് അഞ്ച് സ്ഥലങ്ങള്‍ ഇതിനായി തെരഞ്ഞെടുത്തത്. തിരുവനന്തപുരം ശംഖുംമുഖം ബീച്ച്, കോട്ടയം, ആലപ്പുഴ ബീച്ച്, ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന നിലയില്‍ െപെലറ്റ് പദ്ധതി ആലപ്പുഴയില്‍ ആരംഭിക്കും. തട്ടുകടകള്‍ ഒരു സ്ഥലത്ത് തന്നെയായതിനാലാണ് ആലപ്പുഴ ആദ്യം തെരഞ്ഞെടുത്തത്. മേയില്‍ തന്നെ പദ്ധതി ആരംഭിക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നീക്കം. ഇതിന് മുന്നോടിയായി തിങ്കളാഴ്ച ആലപ്പുഴ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, ഡിടിപിസി, തട്ടുകട നടത്തിപ്പുകാര്‍ എന്നിവരുടെ യോ?ഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

തട്ടുകടകള്‍ക്ക് അം?ഗീകൃത നിലവാരവും ഉപഭോക്താകള്‍ക്ക് മികച്ച സൗകര്യങ്ങളും ലക്ഷ്യം വച്ചാണ് ക്ലീന്‍ സ്ട്രീറ്റ്ഫുഡ് ഹബ് പദ്ധതി. ഭക്ഷണത്തിനൊപ്പം ചുറ്റുവട്ടവും മികച്ചതാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഇതിനായി ഭക്ഷണം പാചകം ചെയ്യുന്നതിനായി അം?ഗീകൃതവസ്തുകള്‍ മാത്രമേ ഉപയോ?ഗിക്കാന്‍ പാടുള്ളൂ. കുടിവെള്ളം, ഭക്ഷണം പാചകം ചെയ്യാനുള്ള വെള്ളം എന്നിവയുടെ ശുചിത്വം ഉറപ്പ് വരുത്തും. ഭക്ഷണം തയ്യാറാക്കുന്നവര്‍ക്ക് ഡ്രസ് കോഡും ആരോ?ഗ്യപ്രശ്‌നമില്ലെന്നും ഉറപ്പ് വരുത്തും. അസുഖ ബാധിതരടക്കമുള്ളവര്‍ ഭക്ഷണം പാചകം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്.

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാ?ഗമായി പ്രദേശങ്ങളിലെ തട്ടുകടകള്‍ ഒരു സ്ഥലത്തേക്ക് കേന്ദ്രീകരിക്കും. തട്ടുകടകള്‍ക്ക് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ അടുക്കള, വെള്ളം തുടങ്ങിയ അവശ്യവസ്തുകളോട് കൂടിയ സൗകര്യം ഒരുക്കിക്കൊടുക്കും. പദ്ധതിയുടെ ഭാ?ഗമാകുന്നവര്‍ക്ക് എഫ്എസ്എസ്എഐ പ്രാഥമിക പരിശീലനം നല്‍കും. അതിനുശേഷം നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് തട്ടുകടകളുടെ പ്രവര്‍ത്തനം എന്ന് ഉറപ്പ് വരുത്താന്‍ പരിശോധനയുണ്ടാവും. ഇതിനുശേഷം ആവശ്യമെങ്കില്‍ വീണ്ടും പരിശീലനവും നല്‍കും.

ഹബ്ബിലെ തട്ട്കടകളുടെ നടത്തിപ്പ് ചുമതല ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനാണ്. പദ്ധതിയുടെ ഭാ?ഗമാകുന്നവര്‍ക്ക് എഫ്എസ്എസ്എഐ യൂണിഫോം, ചോപ്പിങ് ബോര്‍ഡ്, കത്തി, പാത്രങ്ങള്‍ തുടങ്ങിയ അവശ്യസാധനങ്ങളെല്ലാം നല്‍കുമെന്ന് ഭക്ഷ്യ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി സി സാബു പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതോടെ ആളുകള്‍ക്ക് ?ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കുന്നതിനൊപ്പം കൂടുതല്‍ ആളുകളെ തട്ട്കടകളിലേക്ക് ആ?കര്‍ഷിക്കാനും കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button