UAELatest News

വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തു; കാമുകിയെ യുവാവ് കൊലപ്പെടുത്തി

യുഎഇ : യുഎഇയിൽ കാമുകിയെ യുവാവ് കൊലപ്പെടുത്തി. തന്നെ വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്ത വൈരാഗ്യത്തിൽ ഇയാൾ കാമുകിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ബംഗ്ലാദേശി പൗരന് പത്ത് വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. 28 കാരിയായ ചൈനക്കാരിയുമായി ഇയാൾ അടുപ്പത്തിലായിരുന്നു.  പ്രതി കാമുകിക്ക് പണവും നൽകിയിരുന്നു. എന്നാൽ പണം കൈപ്പറ്റിയ ശേഷം യുവതി പ്രതിയുമായി അകലം പാലിക്കുകയും ശേഷം വാട്സ്ആപ്പിൽ കാമുകനെ ബ്ലോക്ക് ചെയ്യുകയുമായിരുന്നു.

സംഭവത്തെ തുടർന്ന് പ്രതി കാമുകളുടെ ജോലിസ്ഥലത്ത് എത്തുകയും യുവതിയുമായി വാക്കുതർക്കമുണ്ടാകുകയും ചെയ്തിരുന്നു. താനുമായി ലൈംഗികബന്ധത്തിന് സമ്മതിക്കണമെന്നും പ്രതി കാമുകിയോട് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലം കാമുകി എതിർത്തതോടെ പ്രതി യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയുടെ ദൃശ്യങ്ങൾ സ്ഥാപനത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞതാണ് പൊലീസിന് പിടിവള്ളിയായത്.

shortlink

Related Articles

Post Your Comments


Back to top button