പന്തളം : തടിമില്ലിൽ ജോലി ചെയ്യുന്നതിനിടയിൽ കൈപ്പത്തി നഷ്ടമായി എങ്കിലും 81–ാം വയസിലും കൃഷിയിടത്തിൽ പണിയെടുക്കുകയായിരുന്നു ബിജു. കുരമ്പാല താഴെതുണ്ടിൽ ബിജു ഭവനിൽ എ.കെ.ഡാനിയൽ ഇപ്പോഴും സ്വന്തമായുള്ള 50 സെന്റ് പാടത്ത് 1000 മൂട് കപ്പയും 60 മൂട് വാഴയും ഒറ്റയ്ക്ക് കൃഷി ചെയ്യുകയാണ്.
കൃഷിക്കായി കുഴിയെടുക്കുന്നതും തടമൊരുക്കുന്നതുമെല്ലാം വൈകല്യമുള്ള ഇടത് കൈ കൂടി ഉപയോഗിച്ചാണ്. പുലർച്ചെ കൃഷിയിടത്തിലിറങ്ങും. ജോലി ചെയ്യുന്നതിന് ചൂടും തണുപ്പും തടസമല്ല. ചില ദിവസങ്ങളിൽ പകൽ വിശ്രമമില്ലാതെയാണ് ജോലി ചെയ്യുന്നത്.
ചെങ്ങന്നൂർ കാരയ്ക്കാട് തടിമില്ലിൽ ജോലി ചെയ്യുമ്പോൾ, 1973 മെയ് 10നാണ് കൈയ്ക്ക് അപകടമുണ്ടാവുന്നത്. മില്ലിലെ വാളിനിടയിൽ പെട്ട് കൈപ്പത്തി അറ്റുപോവുകയായിരുന്നു. പന്തളത്ത് സ്വകാര്യ ആശുപത്രിയിൽ 15 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. ഇതിനിടയിൽ, 1978ൽ പന്തളം സബ് റജിസ്ട്രാർ ഓഫിസിൽ സ്വീപ്പർ തസ്തികയിൽ ജോലി കിട്ടി. ഓഫിസിന് പിന്നിൽ ഒഴിഞ്ഞു കിടന്ന വിസ്തൃതമായ സ്ഥലത്ത് അധികൃതരുടെ അനുമതിയോടെ അന്ന് കൃഷി ചെയ്തിരുന്നു. ജോലിയിൽനിന്ന് വിരമിച്ചതോടെ വീട്ടിലും കൃഷി തുടങ്ങി.
Post Your Comments