KeralaLatest News

വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിക്ക് ഏപ്രില്‍ മാസത്തിൽ റെക്കോര്‍ഡ് വരുമാന നേട്ടം. ഏപ്രില്‍ മാസം കെഎസ്‌ആര്‍ടിസിയുടെ വരുമാനം 189.84 കോടി രൂപയായി ഉയര്‍ന്നു. ശബരിമല സീസണ് ശേഷം ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന മാസമായി ഇതോടെ ഏപ്രില്‍ മാറി.

എല്ലാ റൂട്ടുകളിലെയും ബസുകളുടെ പുനര്‍വിന്യാസം വഴിയാണ് വരുമാന വര്‍ദ്ധനവിലേക്ക് കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റ് എത്തിചേര്‍ന്നത്. ശബരിമല സീസണില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ച ജനുവരിയുടെ റെക്കോര്‍ഡ് ആണ് ഏപ്രില്‍ മറികടന്നത്. ജനുവരിയില്‍ 189.71 കോടിയും , ഫെബ്രുവരിയില്‍ 168.58 കോടിയും , മാര്‍ച്ചില്‍ 183.68 കോടിയും ആയിരുന്നു വരുമാനം.

shortlink

Related Articles

Post Your Comments


Back to top button