തിരുവനന്തപുരം: അനധികൃത ബസ് ബുക്കിംങ് സൈറ്റുകൾ, ദീർഘദൂരപാതകളിൽ അനധികൃതമായി ഓടുന്ന സ്വകാര്യബസുകൾക്ക് യാത്രാടിക്കറ്റുകൾ വിൽക്കാൻ സഹായിക്കുന്ന വെബ്‌സൈറ്റുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി. സർക്കാരിനെ സമീപിച്ചു.
എന്നാൽ പെർമിറ്റുള്ള അംഗീകൃത സ്റ്റേജ് ക്യാരേജുകൾക്കുമാത്രമാണ് ടിക്കറ്റ് വിൽക്കാനും റൂട്ട് പരസ്യപ്പെടുത്തി ബസ് ഓടിക്കാനും അനുമതിയുള്ളത്. ഇവരുടേതല്ലാത്ത ടിക്കറ്റുകൾ വിൽക്കുന്നതും ബുക്കിങ് സ്വീകരിക്കുന്നതും നിയമവിരുദ്ധമാണെന്നും കെ എസ് ആർ ടി സി ചൂണ്ടിക്കാട്ടി.
കൂടാതെ വെബ്‌സൈറ്റുകളുടെ സഹായത്തോടെ സ്വകാര്യബസ് ഉടമകൾ നടത്തുന്ന നിയമലംഘനങ്ങൾ വിശദീകരിച്ചുകൊണ്ടാണ് കെ.എസ്.ആർ.ടി.സി. എം.ഡി. ഗതാഗതവകുപ്പിനും കമ്മിഷണർക്കും കത്ത് നൽകിയത്. നിലവിലുള്ള നിയമങ്ങൾ ലംഘിക്കാൻ ഓൺലൈൻ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാൻ പാടില്ല. ഇത് കണ്ടെത്തിയാൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളുടെയും മൊബൈൽ ആപ്പുകളുടെയും പ്രവർത്തനം തടയാൻ കേന്ദ്ര ഐ.ടി. വകുപ്പിനോട് ആവശ്യപ്പെടാം.
Post Your Comments