കൊച്ചി: യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞു. എന്നാല്‍ കാതോലിക്കാ ബാവ സ്ഥാനത്ത് തുടരും. മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനം ഒഴിയാനുള്ള സഭാധ്യക്ഷന്റെ ആവശ്യം പാത്രീയാര്‍ക്കീസ് ബാവ അംഗീകരിച്ചു. അടുത്ത സിനഡ് പുതിയ ട്രസ്റ്റിയെ തെരഞ്ഞെടുക്കും. ബാവയെ സഹായിക്കാന്‍ മൂന്ന് മെത്രോപൊലീത്തമാരെ ചുമതലപ്പെടുത്തും.
യാക്കോബായ സഭയിലെ ആഭ്യന്തര കലഹത്തെ തുടര്‍ന്നാണ് സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സ്ഥാനത്യാഗത്തിനൊരുങ്ങി പാത്രയാര്‍ക്കീസ് ബാവയ്ക്ക് കത്ത് നല്‍കിയത്. പുതിയ ഭരണസമിതി തനിക്കെതിരെ ഗൂഡാലോചന നടത്തുന്നുവെന്നായിരുന്നു കത്ത്. മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും സഭയില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കത്തില്‍ പറഞ്ഞിരുന്നു. ഗൂഢാലോചനക്ക് പിന്നില്‍ പുതിയ ഭരണ സമിതിയാണെന്നും താന്‍ ഇതേ ചൊല്ലി കടുത്ത മനോവിഷമത്തിലാണെന്നും ബാവ കത്തില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments