Latest NewsIndia

പെൺകുട്ടികളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തൽ പതിവ് ; 28കാരന്‍ പിടിയിൽ

ഹൈദരാബാദ്: തെലുങ്കാനയിലെ ഹാജിപൂരിലെ ഉപയോഗ ശൂന്യമായ കിണറില്‍ നിന്ന് നാല് ദിവസം മുൻപാണ് പതിനാല് വയസുകാരിയുടെ മൃതദേഹം കണ്ടുകിട്ടിയത്. നാല് മാസം മുമ്പ് കാണാതായ ഒരു പതിനേഴുകാരിയുടെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളും രണ്ട് ദിവസം മുമ്പ് കണ്ടെത്തിയിരുന്നു. ശേഷം ലിഫ്റ്റ് മെക്കാനിക്കായി ജോലി ചെയ്യുന്ന ശ്രീനിവാസ് റെഡ്ഡിയെ രച്ചകൊണ്ട പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

28കാരനായ ഇയാൾ നാല് വര്‍ഷത്തിനിടെ ഈ പ്രദേശത്തെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയിരുന്നു. മുമ്പും ഇത്തരത്തില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് റെഡ്ഡി കുറ്റസമ്മതം നടത്തി. പ്രത്യേക രീതിയിലാണ് ശ്രീനിവാസ് റെഡ്ഡി കൊലപാതകങ്ങള്‍ നടത്തുന്നത്. വഴിയരികില്‍ ഒറ്റക്ക് വണ്ടി കാത്തുനില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് ലിഫ്റ്റ് കൊടുക്കുകയാണെന്ന വ്യാജേന ഏതെങ്കിലും ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയും പിന്നീട് കൊലപ്പെടുത്തിയതിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കുഴിച്ച് മൂടുകയും ചെയ്യും.

യദാദ്രി ഭുവനഗിരി ജില്ലയിലെ ഹാജിപൂരില്‍ നിന്ന് ഏപ്രില്‍ 25ന് പതിനാലുകാരിയെ കാണാതാവുന്നതിനെത്തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം പ്രദേശത്തെ ഉപയോഗശൂന്യമായ ഒരു കിണറില്‍ നിന്ന് കണ്ടെത്തുകയും ഫോറന്‍സിക് തെളിവുകള്‍ക്കായുള്ള തിരച്ചിലിനിടെ മറ്റൊരു പെണ്‍കുട്ടിയുടെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിക്കുകയുമായിരുന്നു.

2016ല്‍ ആന്ധ്രാ പ്രദേശിലെ കുര്‍നൂളില്‍ ഒരു യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് പിന്നിലും ഇയാളാണെന്ന് പോലീസ് സംശയിക്കുന്നു. നാല് സുഹൃത്തുക്കളോടൊപ്പം വാടകക്ക് താമസിക്കുന്ന വീട്ടില്‍ അപരിചിതയായ ഒരു സ്ത്രീയെ കൊണ്ടുവന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ മുക്കി വീട് മാറിപ്പോവുകയായിരുന്നു റെഡ്ഡിയെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

പതിനാലുകാരിയെ ശ്വാസംമുട്ടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിച്ച് കിണറിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. മൂന്നാമത്തെ ഇരയായ പതിനൊന്ന് വയസുകാരിയുടെ മൃതദേഹത്തിനുള്ള തിരച്ചിലിലാണ് പോലീസ് ഉദ്യോഗസ്ഥര്‍. സമീപ പ്രദേശത്തുള്ള ഒരു കിണറില്‍ മൃതദേഹം ഉണ്ടെന്നാണ് പ്രതിയുടെ മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button