KeralaLatest NewsElection News

മുസ്ലിം ലീഗ് പ്രവർത്തകന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തിരുവനന്തപുരം• കാസർഗോഡ് തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ കള്ളവോട്ട് ചെയ്തുവെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മുസ്ലിം ലീഗ് പ്രവർത്തകന് നോട്ടീസ് അയച്ചു . ആരോപണ വിധേയനായ മുഹമ്മദ് ഫായിസ് എന്നയാൾക്ക് വ്യാഴാഴ്ച നേരിട്ട് ഹാജരാകാനാണ് ജില്ലാ വരണാധികാരിയായ കളക്ടർ നോട്ടീസ് നൽകിയിരിക്കുന്നത്.

കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പുതിയങ്ങാടി ജമാ അത്ത് യുപി സ്കൂളിലെ 69, 70 ബൂത്തുകളിൽ മുഹമ്മദ് ഫായിസ് വോട്ടു ചെയ്തുവെന്നായിരുന്നു എൽ.ഡി.എഫിന്റെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾ പരിശോധിച്ച കളക്ടർ സജിത് ബാബു പരാതിയിൽ കഴമ്പുള്ളതായി വ്യക്തമാക്കി. ഇതിന്മേലാണ് ആരോപണ വിധേയന്‍റെ മൊഴി രേഖപ്പെടുത്താനാണ് നേരിട്ട് ഹാജരാകാൻ കളക്ടർ നോട്ടീസ് അയച്ചിരിക്കുന്നത്.ഇതേ ബൂത്തിൽ ആഷിഖ് എന്നയാളും കള്ളവോട്ട് ചെയ്തുവെന്ന് ആരോപണം നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരിശോധന തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button