ന്യൂഡല്‍ഹി: വനിതാ ഡോക്ടറെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇരുപത്തിയഞ്ചുകാരിയായ വനിതാ ഡോക്ടറെ ഫ്ളാറ്റിനുള്ളിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വടക്കന്‍ ഡല്‍ഹിയിലെ രഞ്ജീത്നഗറിലാണ് സംഭവം. എംഡി പരീക്ഷയ്ക്കു തയാറെടുക്കുന്ന ഡോ. ഗരിമ മിശ്രയാണു കൊല്ലപ്പെട്ടത്.
സംഭവത്തിന് ശേഷം സമീപം താമസിക്കുന്ന ഗരിമയുടെ സുഹൃത്തായ മറ്റൊരു ഡോക്ടറടക്കം രണ്ടു പേരെ കാണാനില്ലെന്നു പൊലീസ് അറിയിച്ചു. ഗരിമയുടെ സഹപാഠികളെയാണു കാണാതായിരിക്കുന്നത്. ഇവരെ കണ്ടെത്താനായുള്ള തിരച്ചിൽ തുടങ്ങിക്കഴിഞ്ഞു.
Post Your Comments