ന്യൂഡല്‍ഹി: ബംഗാളിലെ 40 തൃണമൂല്‍ എംഎല്‍എമാരെ കൂറുമാറ്റുമെന്നത് ‘നാണംകെട്ട’ പ്രസ്താവനയാണെന്നും ഇതിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 72 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍നിന്നു വിലക്കണമെന്നും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പ്രതിപക്ഷത്തെ എംഎല്‍എമാരുമായി കൂറുമാറ്റത്തിനായി ബന്ധപ്പെട്ടുവെന്ന് പ്രധാനമന്ത്രി പരസ്യമായി പറയുന്നത് നാണംകെട്ട പ്രസ്താവനയാണ്. വികസനമാണ് ജനം ചോദിക്കുന്നത്. പക്ഷേ പ്രധാന്‍ജിയുടെ നാണംകെട്ട പ്രസ്താവന നിങ്ങള്‍ കേട്ടില്ലേ.
മോദിയുടെ ‘കള്ളപ്പണ മനോഭാവ’മാണു വിവാദ പ്രസ്താവനയില്‍ നിഴലിക്കുന്നതെന്നും അഖിലേഷ് പരിഹസിച്ചു.രാജ്യത്തെ 125 കോടി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട ശേഷം അദ്ദേഹം 40 എംഎല്‍എമാര്‍ക്ക് കൂറുമാറാന്‍ അധാര്‍മികമായ ഉറപ്പു നല്‍കുകയാണ്. അദ്ദേഹത്തിന്റെ ബ്ലാക് മണി (കള്ളപ്പണം) മനോഭാവമാണ് പ്രതിഫലിക്കുന്നത് അദ്ദേഹത്തെ 72 മണിക്കൂറല്ല, 72 വര്‍ഷത്തേക്ക് വിലക്കണം. ട്വിറ്ററില്‍ ആണ് അഖിലേഷിൻറെ പരിഹാസം.
Post Your Comments