കോട്ടയം: യാക്കോബായ സഭയില്‍ പൊട്ടിത്തെറി. സ്ഥാന ത്യാഗത്തിനൊരുങ്ങി സഭാധ്യക്ഷന്‍ തോമസ് പ്രഥമന്‍ ബാവ. പുതിയ ഭരണ സമിതി തനിക്കെതിരെ ഗൂഡാലോചന നടത്തുന്നതായി പാത്രിയാര്‍ക്കീസ് ബാവയ്ക്ക് ഡമാസ്‌കസിലേയ്ക്ക് കത്തയച്ചു.
തന്നെ മെട്രോപ്പോലീത്തന്‍ ട്രസ്റ്റി സ്ഥാനത്തത്തുനിന്നും യാക്കോബായ സഭാധ്യക്ഷന്‍ സ്ഥാനത്തു നിന്നും മറ്റണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. താന്‍ അങ്കമാലി മെത്രാനായി തുടരാം, തനിക്കെരെ സഭയില്‍ വലിയ തോതില്‍ ഗൂഡാലോചന നടക്കുന്നു. വൈദിക ട്രസ്റ്റിയായ ഫാദര്‍ സ്ലീബാ വട്ടവേലും അല്‍മായ ട്രസ്റ്റിയും ചേര്‍ന്ന് തനിക്കെതിരെ ഗൂഡോലോചന നവമാധ്യമങ്ങളിലൂടേയും മറ്റും പ്രചരിപ്പിക്കുന്നു. ഇതില്‍ വലിയ വേദനയുണ്ട്.
സഭയുടെ സ്വത്തുക്കളൊന്നും തന്റെ പക്കലില്ല. മുഴുവന്‍ സ്വത്തുക്കളും സഭയുടെ പേരിലേയ്ക്ക് മാറ്റിയിട്ടുണ്ട്. മാത്രമല്ല ആ സ്വത്തുക്കളുടെ എല്ലാം ഉടമ പാത്രിയാര്‍ക്കീസ് ബാവയാണ്. ഈ വലിയ മനോവിഷമം ഉണ്ടായ സാഹചര്യത്തില്‍ തന്നെ സഭാധ്യക്ഷന്‍ സ്ഥാനത്തു നിന്നും മാറ്റണമെന്ന് തോമസ് പ്രഥമന്‍ ബാവ കത്തില്‍ ആവശ്യപ്പെച്ചു.
Post Your Comments