Latest NewsIndia

ബാങ്ക് മാനേജര്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനം

ബംഗളൂരു: ബാങ്ക് മാനേജര്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനം. കര്‍ണാടകയില്‍ യുവതിയുടെ 1.5 കോടി രൂപ കവര്‍ന്ന കേസിലാണ് മാനേജരെ നാട്ടുകാര്‍ സംഘമായി മര്‍ദ്ദിച്ചത്. കര്‍ണാടകയിലെ കോലര്‍ ജില്ലയിലെ സഹകരണ ബാങ്ക് മാനേജര്‍ ശ്രീനിവാസാണ് യുവതിയുടെ പണം തട്ടിയെടുത്തത്.

ബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിന് വന്‍ തുക തിരികെ നല്‍കാമെന്ന വാഗ്ദാനത്തിലായിരുന്നു ശ്രീനിവാസ് യുവതിയുടെ പക്കല്‍ നിന്നും പണം വാങ്ങിയത്. എന്നാല്‍ ഇയാള്‍ നിക്ഷേപകരെ കബളിപ്പിച്ച് പുതിയ ബാങ്ക് തുറക്കുകയായിരുന്നു. തുടര്‍ന്ന് പണം നഷ്ടപ്പെട്ടെന്ന് മനസ്സിലായ യുവതി നാട്ടുകാരുമായി ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു.

30-ഓളം ആളുകളാണ് സംഘത്തിലുണ്ടായിരുന്നത്. നാട്ടുകാരില്‍ ചിലര്‍ മര്‍ദ്ദനത്തിന്റെ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇയാളെ പൊലീസിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button