
തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ വീണ്ടും വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുസ്ലിം ലീഗിന്റെ കള്ളവോട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നപടിയെടുക്കുന്നില്ലേയെന്നും ആരോപണ വിധേയരായ ആരോടും വിശദീകരണം ചോദിച്ചില്ലെന്നും കോടിയേരി ചോദിക്കുകയുണ്ടായി. നിഷ്പക്ഷമായി വേണം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രവര്‍ത്തിക്കാന്‍. എന്നാല്‍ അദ്ദേഹം ഇടതുപക്ഷത്തിന്റെ പരാതികള്‍ കൂട്ടത്തോടെ തള്ളിക്കളഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി 25 കോടി രൂപ ചെലവഴിച്ചത് പരിശോധിച്ചില്ലെന്നും കോടിയേരി ആരോപിച്ചു.
Post Your Comments