KeralaLatest NewsElection NewsIndiaElection 2019

കള്ളവോട്ട് ആരോപണത്തില്‍ കേരളത്തിലെ മാധ്യമങ്ങളുടെ അജണ്ട എന്താണെന്ന് സീതാറാം യെച്ചൂരി

എല്‍ഡിഎഫിനെ ആക്രമിക്കുന്ന മാധ്യമങ്ങള്‍ കോണ്‍ഗ്രസിനോടും ലീഗിനോടും ചോദ്യം ഉന്നയിക്കാത്തത് എന്തെന്നും അദ്ദേഹം ചോദിച്ചു.

കള്ളവോട്ട് ആരോപണത്തില്‍ കേരളത്തിലെ മാധ്യമങ്ങളുടെ അജണ്ട എന്തെന്ന് സീതാറാം യെച്ചൂരി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ആണെങ്കില്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് ക‍ഴിഞ്ഞെന്നും യെച്ചൂരിയുടെ പരിഹാസം. എല്‍ഡിഎഫിനെ ആക്രമിക്കുന്ന മാധ്യമങ്ങള്‍ കോണ്‍ഗ്രസിനോടും ലീഗിനോടും ചോദ്യം ഉന്നയിക്കാത്തത് എന്തെന്നും അദ്ദേഹം ചോദിച്ചു.

ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ഏപ്രില്‍ 11ന് നടന്ന തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നില്ല. വ്യാപകമായി ബൂത്തുപിടിത്തം നടന്നു. വോട്ടിടാന്‍ നടന്ന പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച്‌ ആക്രമിച്ചു. 11 സ്ഥാനാര്‍ഥികളും ആക്രമിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുതാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button