ന്യൂഡല്‍ഹി: റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കള്ളനാക്കി സുപ്രീം കോടതിയുടെ പേരുപയോഗിച്ച് നടത്തിയ കോടതിയലക്ഷ്യ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയോട് മാപ്പു പറഞ്ഞു. രാഹുലിന്റെ ഖേദപ്രകടനം കോടതി തള്ളിയതോടെയാണ് മാപ്പപേക്ഷ നടത്തിയത്. കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതി പറഞ്ഞുവെന്ന പരാമര്‍ശത്തിലാണ് രാഹുലിന്റെ മാപ്പ്. സുപ്രീം കോടതിയുടെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് രാഹുല്‍ മാപ്പ് പറയാന്‍ തയ്യാറായത്.
റഫാല്‍ കരാറുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ പരിശോധിക്കാന്‍ കോടതി തീരുമാനിച്ചപ്പോള്‍ ചൗക്കിദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളന്‍ തന്നെ) എന്ന്് കോടതിയും സമ്മതിച്ചുവെന്ന രാഹുലിന്റെ പരാമര്‍ശം കോടതിയലക്ഷ്യമാണെന്ന് കാണിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതില്‍ രാഹുലിനെതിരെ കോടതി കേസ് എടുക്കുകയും ചെയ്തു. എന്നാല്‍ ആദ്യഘട്ടത്തില്‍ രാഹുല്‍ ഖേദ പ്രകടനം മാത്രം നടത്തുകയാണ് ഇതിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.
തെറ്റായ പ്രസ്താവന നടത്തിയ ശേഷം ന്യായീകരിക്കുന്നതായി സുപ്രീം കോടതി പറഞ്ഞു. കേസില്‍ രാഹുല്‍ നിരുപാധികം മാപ്പ് പറയണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. മാപ്പ് പറഞ്ഞ് സത്യവാങ്മൂലം നല്‍കണമെന്ന് കോടതി രാഹുലിനോട് ആവശ്യപ്പെട്ടു .അതിനു ശേഷം നടപടി ഉണ്ടാകുമെന്നും കോടതി അറിയിച്ചു.
Post Your Comments