ടോക്കിയോ: മയക്കു മരുന്ന് കേസില്‍ ഐ.പി.എല്‍ ടീം ഉടമയും വ്യവസായ ഭീമനുമായ നെസ് വാദിയയെ രണ്ടു വര്‍ഷം തടവിന് വിധിച്ച് കോടതി. ജപ്പാന് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് 25 ഗ്രാം കഞ്ചാവ് ഓയിലുമായി ജപ്പാന് ദ്വീപായ ഹൊക്കൈഡോയിലെ ചിറ്റോസ് വിമാനത്താവളത്തില്‍ വച്ച് നെസ് വാദിയയെ അധികൃതര്‍ പിടികൂടുന്നത്.
വ്യവസായ ഭീമനായ നുസ്ലി വാദിയയുടെ മൂത്തമകനാണ് നെസ് വാദിയ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമുകളിലൊന്നായ പഞ്ചാബ് കിംഗ്സ് ഇലവന്റെ ഉടമ കൂടിയായ നെസ്, 283 ഗ്രൂപ്പുകകളായി പരന്നു കിടക്കുന്ന വാദിയ ഗ്രൂപ്പിന്റെ അവകാശി കൂടിയാണ്. ജപ്പാന് കോടതി ശിക്ഷ വിധിച്ചെങ്കിലും ഇപ്പോള്‍ ഇന്ത്യയില്‍ തന്നെയാണ് നെസ് വാദിയ.
Post Your Comments