ഹരിദ്വാര്‍: ആറു വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പ്രതി പിടിയില്‍. പൗള്‍ട്രി ഫാമിന്റെ കാവല്‍ ജോലിക്കാരനായ സോനുവിനെവിനെയാണ് അറസറ്റ് ചെയ്തതത്.
ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഹരിദ്വാറിലെ ഒരു തെരുവില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കാനിറങ്ങിയ പെണ്‍കുട്ടിയ പിന്നീട് ഇയാള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു.സമീപത്തെ വനമേഖലയിലേക്ക് പോയ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ഇത് ചെറുത്തപ്പോള്‍ ഇയാള്‍ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനുശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
ഇയാള്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നതായി പ്രദേശവാസികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് സോനുവിനെ പിടികൂടിയത്. അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയതിന്റെ തെളിവുകളും പോലീസിനു ലഭിച്ചു. കൃത്യം ചെയ്യുന്പോള്‍ പ്രതി മദ്യലഹരിയിലായിരുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പണിയെടുത്ത പാടത്തിനു തൊട്ടടുത്തുവച്ചാണ് സോനു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍
ഉത്തര്‍പ്രദേശിലെ ബിജ്നോറില്നിന്നുള്ളവരാണ്. ശനിയാഴ്ച രാവിലെയാണു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. അതേസമയം കൊലപാതകത്തില്‍ മറ്റൊരാള്‍ക്കും പങ്കുണ്ടെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ഇയാള്‍ക്കെതിരേയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments