Latest NewsKeralaIndia

കരിപ്പൂർ വഴി മല ദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വർണ്ണം പിടികൂടിയപ്പോൾ നടന്നത് നാടകീയ രംഗങ്ങൾ :രക്തം വാർന്ന് സ്വർണ്ണം കടത്തിയ ആൾ ആശുപത്രിയിൽ

എന്നാൽ ഒരെണ്ണം വളരെ അകത്തേക്ക് പോകുകയും എടുക്കാൻ ശ്രമിച്ചപ്പോൾ രക്തസ്രാവം ഉണ്ടാകുകയും ചെയ്തു.

മലപ്പുറം: കരിപ്പൂരില്‍ വിമാനത്തവളം വഴി മല ദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 852 ഗ്രാം സ്വര്‍ണവുമായി കോഴിക്കോട് സ്വദേശി പിടിയിലായപ്പോൾ നടന്നത് നാടകീയ സംഭവങ്ങൾ.സ്വര്‍ണം അഞ്ച് ക്യാപ്സുളുകള്‍ ആയാണ് കടത്താന്‍ ശ്രമിച്ചത്, മലദ്വാരത്തില്‍ സൂക്ഷിച്ച അഞ്ചു ക്യാപ്സൂള്‍ സ്വര്‍ണത്തില്‍ നാലെണ്ണം എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഹാളില്‍ വച്ച്‌ തന്നെ പുറത്ത് എടുക്കാന്‍ സാധിച്ചു.എന്നാൽ ഒരെണ്ണം വളരെ അകത്തേക്ക് പോകുകയും എടുക്കാൻ ശ്രമിച്ചപ്പോൾ രക്തസ്രാവം ഉണ്ടാകുകയും ചെയ്തു.

തുടര്‍ന്ന് കൊണ്ടോട്ടിയിലെ ആശുപത്രിയില്‍ കൊണ്ട് പോയാണ് അവസാനത്തെ അവസാനത്തെ ക്യാപ് സൂള്‍ പുറത്ത് എടുത്തത്.പന്നിക്കോട്ടൂര്‍ കൊടുവള്ളിയിലെ തറയില്‍ മുഹമ്മദ് ഹാരിസിനെയാണ് കസ്റ്റംസ് പിടികൂടിയത്.പ്രത്യേക ജെല്‍ ഉപയോഗിച്ച്‌ മലദ്വാരത്തില്‍ഒളിപ്പിക്കുന്ന സ്വര്‍ണവുമായി എത്തുന്ന യാത്രക്കാര്‍ നടക്കുമ്പോള്‍ സംശയം തോന്നാതിരിക്കാന്‍ ദുബൈയില്‍ പരിശീലനം നല്‍കുക പോലും ചെയ്യുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button