Latest NewsSports

ഐ.പി.എൽ തോല്‍വികളില്‍ സെഞ്ച്വറിയടിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ളൂർ

ഒരുപക്ഷെ വിരാട് കോഹ്‌ലി മറക്കാൻ ആഗ്രഹിക്കുന്ന ഐ.പി.എൽ സീസണായിരിക്കും ഇത്തവണത്തേത് .കളിച്ച 12 കളികളിൽ എട്ടും പൊട്ടിയ കോഹ്‌ലിയുടെ ആർ.സി.ബി ഇതിനോടകം തന്നെ പ്ലേയോഫ്‌ കാണാതെ പുറത്തായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോട് കൂടി തോറ്റതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ തോല്‍വിയില്‍ സെഞ്ച്വറിയടിച്ച ടീമെന്ന നാണക്കേടും സ്വന്തം പേരിലാക്കി.തോറ്റ 100 ടി 20 മത്സരങ്ങളില്‍ 90 തോല്‍വികളും തന്റെ ക്യാപ്റ്റന്‍സിയ്ക്ക് കീഴില്‍ ആയിരുന്നു എന്നതാണ് സച്ചിന്റെ പിൻഗാമിയെന്ന് വാഴ്ത്തപ്പെടുന്ന കോഹ്‌ലിയെ വേദനിപ്പിക്കുന്നത്.

ഡിവിലിയേഴ്‌സിനെ പോലെ വമ്പന്‍ താരങ്ങള്‍ ഉണ്ടായിട്ടും ക്‌ളബ്ബ് തലത്തില്‍ വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസി ഒരു വലിയ പരാജയമാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ ഐ.പി.എല്‍. 12 കളികളിൽ ഒൻപതെണ്ണത്തിലും ടോസ് നഷ്ട്ടപ്പെട്ട കോഹ്‌ലി ഭാഗ്യവും തന്നോടൊപ്പമല്ലെന്ന് ആംഗ്യത്തിലൂടെ ഗ്രൗണ്ടിൽ വ്യക്തമാക്കിയിരുന്നു.

അതെ സമയം വിരാട് കോഹ്‌ലിയോ മഹേന്ദ്രസിംഗ് ധോനിയോ മികച്ച നായകന്‍ എന്ന ഏറെനാളായുള്ള ചോദ്യത്തിനുത്തരം കണക്കുകൾ നിരത്തി തന്നെയാണ് ധോണി ആരാധകർ സമർത്ഥിക്കുന്നത്.കളിച്ച 9 സീസണിലുകളായി മൂന്ന് തവണ ചാമ്പ്യന്മാരായ അവര്‍ മൂന്ന് തവണ റണ്ണറപ്പുകളും രണ്ടു തവണ പ്‌ളേഓഫിലും എത്തിയിരുന്നു. 101 മത്സരങ്ങളില്‍ വിജയം നേടിയ ചെന്നൈ ആകട്ടെ വെറും 58 മത്സരങ്ങളിലാണ് പരാജയമറിഞ്ഞത്.തുടർ പരാജയങ്ങളും തോൽവികളിലെ സെഞ്ച്വറിയുമായി നട്ടം തിരിയുന്ന ആർ.സി.ബി സീസണിലെ ഇനിയുള്ള മത്സരങ്ങളെങ്കിലും കോഹ്‌ലിയുടെ നേതൃത്വത്തിൽ ജയിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ,

shortlink

Related Articles

Post Your Comments

Related Articles


Back to top button