Election NewsKeralaLatest NewsIndiaElection 2019

70 കൊല്ലമായി സി.പി.എം ജയിക്കുന്നത് കള്ളവോട്ടിലൂടെയെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: കാസര്‍കോട് മണ്ഡലത്തിലും കണ്ണൂരിലുമൊക്കെ ചിലയിടങ്ങളില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആരോപണം ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതിനെ നിയമപരമായി നേരിടാനുള്ള നീക്കവും പാര്‍ട്ടി നടത്തുന്നുണ്ട്. അതേസമയം, കള്ളവോട്ട് എന്നത് എതിരാളികളുടെ വെറും ആരോപണമായി കണ്ട് അവഗണിക്കാനാണ് സി.പി.എം ശ്രമം. നിയമം അനുവദിക്കുന്ന കാര്യങ്ങള്‍ മാത്രമേ ആരോപണമുണ്ടായ ബൂത്തുകളില്‍ നടന്നിട്ടുള്ളൂവെന്നും പാര്‍ട്ടി വാദിക്കുന്നു.ശാരീരിക അവശത അനുഭവിക്കുന്ന മറ്റൊരു വ്യക്തിയെ ബൂത്തില്‍ വോട്ടുചെയ്യാന്‍ സഹായിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട് എന്നും വാദിക്കുന്നു.

എന്നാൽ കംപാനിയൻ വോട്ടാണ് ഇങ്ങനെ ചെയ്യാൻ കഴിയുക. ഇത് കുടുംബത്തിലെ ഒരാൾ തന്നെ വേണം ചെയ്യേണ്ടത്‌ എന്നാണ് നിയമം. സിപിഎം കള്ളവോട്ട് നടന്നു എന്നാരോപിക്കുന്ന സ്ഥലങ്ങളിൽ അവശത അനുഭവിക്കുന്ന ആരും ഇവർക്കൊപ്പം ഉണ്ടായിരുന്നില്ല.ഇതില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും വ്യക്തമാക്കുന്ന സി.പി.എം ഇക്കാര്യത്തില്‍ എതിരാളികളുടെ പരാജയം മറച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ ആരോപണങ്ങളെ അവഗണിക്കുകയാണ്. ഈ തിരഞ്ഞെടുപ്പോടെ കള്ളവോട്ട് എന്ന സി.പി.എമ്മിന്റെ ജനാധിപത്യ വിരുദ്ധ പ്രാകൃത നടപടി അവസാനിക്കണം.

കള്ളവോട്ട് സംബന്ധിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ദൃശ്യങ്ങള്‍ ഉടന്‍ ലഭ്യമാക്കണമെന്നും പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്നതോടെ, ഏതറ്റംവരെ പോകേണ്ടി വന്നാലും കോണ്‍ഗ്രസ്, കള്ളവോട്ടെന്ന വിപത്തിനെതിരെ പോരാട്ടം നടത്തും. നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുവേണ്ടി എറണാകുളത്തെ രണ്ട് സീനിയര്‍ അഭിഭാഷകര്‍ ഉള്‍പ്പെടെ മൂന്ന് അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

എഴുപത് കൊല്ലമായി സി.പി.എം, കണ്ണൂര്‍-​ കാസര്‍കോട് ജില്ലകളില്‍ വിജയം നേടിയത് കള്ളവോട്ടിലൂടെയാണ്. ജനാധിപത്യ സംവിധാനത്തില്‍ പൗരന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാല്‍ പിന്നെന്ത് ജനാധിപത്യമാണ് ഉള്ളതെന്നും ഇത് പൊതു ജനങ്ങൾക്ക് മുന്നിൽ വെക്കുമെന്നും സുധാകരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button