Latest NewsElection NewsIndia

മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ബി.ജെ.പിയില്‍

ന്യൂഡല്‍ഹി• കഴിഞ്ഞയാഴ്ച പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ഭിഷാം ശര്‍മ ബി.ജെ.പിയില്‍ ചേര്‍ന്നു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി സീറ്റില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന ബി.ജെ.പി ഡല്‍ഹി അധ്യക്ഷന്‍ മനോജ്‌ തീവാരിയ്ക്ക് ഊര്‍ജ്ജം പകരുന്നതാണ് ശര്‍മയുടെ ബി.ജെ.പി പ്രവേശനം.

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി പാര്‍ലമെന്റ് മണ്ഡലത്തിന് കീഴില്‍ വരുന്ന ഘോണ്ട അസംബ്ലി സീറ്റില്‍ നിന്നും 1998 നും 2008 നും ഇടയില്‍ രണ്ടുതവണ എം.എല്‍.എയായിട്ടുള്ള ശര്‍മ ദീഘകാലമായി കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷ ഷീല ദീക്ഷിതുമായി അഭിപ്രായവ്യത്യാസത്തിലായിരുന്നു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് ശര്‍മയെ ആറുവര്‍ഷത്തേക്ക് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്.

ഗാന്ധിയുടെ പേര് ഉപയോഗിച്ച് ജിന്നയെക്കുറിച്ച് സംസാരിക്കുന്ന ഒരാള്‍ പ്രസിഡന്റായിരിക്കുന്ന കോണ്‍ഗ്രസില്‍ ഒരു രാജ്യസ്നേഹിക്ക് എങ്ങനെ തുടരാന്‍ കഴിയുമെന്ന് ശര്‍മയെ സ്വീകരിച്ചുകൊണ്ട് മനോജ്‌ തിവാരി ചോദിച്ചു.

മിന്നലാക്രമണത്തെയും ബാലകോട്ട് ആക്രമണത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യം ചെയ്തതില്‍ അതിയായ വേദനയുണ്ടെന്നും ശ്വാസംമുട്ടുന്നത് പോലെയായിരുന്നു കോണ്‍ഗ്രസിലെന്നും ശര്‍മ പറഞ്ഞു. വരും ദിവസങ്ങളില്‍ ആയിരക്കണക്കിന് അനുയായികള്‍ ബി.ജെ.പിയില്‍ ചേരുമെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button