Latest NewsInternational

സംസാരിക്കാന്‍ കഴിയാത്തവര്‍ ഇനി വിഷമിക്കേണ്ട; ഉപകരണങ്ങളുമായി കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍

വാഷിംഗ്ടണ്‍: സംസാരശേഷി നഷ്ടപ്പെട്ടവര്‍ക്ക് സംസാരിക്കാന്‍ കഴിയുന്ന ഉപകരണങ്ങളുമായി കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ രംഗത്ത്. സംസാരിക്കാന്‍ കഴിയാത്ത ഒരാള്‍ സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ തലച്ചോറിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഈ വിവരമാണ് കണ്ടുപിടുത്തത്തില്‍ നിര്‍ണായകമായത്. വിര്‍ച്ച്വല്‍ വോക്കല്‍ ട്രാക്ക് എന്നാണ് ഉപകരണത്തിന്റെ പേര്.

തലച്ചോറില്‍ ഘടിപ്പിക്കുന്ന ഈ ചിപ്പ് തലച്ചോറില്‍ ഇലക്ട്രോണിക് സന്ദേശങ്ങളെ ഉത്തേജിപ്പിച്ച് അവയെ ശബ്ദ സന്ദേശങ്ങളായി മാറ്റുന്നു. ഇതിലൂടെ നാക്കിനേയും താടിയെല്ല് ഉള്‍പ്പെടുന്ന അവയവങ്ങളെയും ചലിപ്പിച്ച് ശബ്ദസന്ദേശങ്ങളെ പുറപ്പെടുവിക്കാം. ജോഷ് ചാര്‍ട്ടിയര്‍, എഡ്വേര്‍ഡ് ചാങ്, ഇന്ത്യക്കാരനായ ഗോപാല അനുമാന്‍ച്ചിപ്പള്ളി എന്നിവരാണ് ഈ ഉപകരണം വികസിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അതേസമയം ജന്മനാ സംസാരശേഷിയില്ലാത്തവര്‍ക്കും ഈ ചിപ്പ് ഉപയോഗിക്കാനുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button