Latest NewsIndia

പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം പു​റ​ത്തു​വ​ന്ന​തിന് പിന്നാലെ ജീ​വ​നൊ​ടു​ക്കി​യ​ത് 25 വി​ദ്യാ​ര്‍​ഥി​ക​ള്‍

ഹൈ​ദ​രാ​ബാ​ദ്: പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം പു​റ​ത്തു​വ​ന്ന​തിന് പിന്നാലെ തെ​ലു​ങ്കാ​ന​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ​ത് 25 വി​ദ്യാ​ര്‍​ഥി​ക​ള്‍. സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ന​ട​ന്ന ഇ​ന്‍റ​ര്‍​മീ​ഡി​യ​റ്റ് പ​രീ​ക്ഷ​യി​ല്‍ 9.7 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​തി​ല്‍ 3.28 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ളും (33 ശ​ത​മാ​നം) പ​രാ​ജ​യ​പ്പെ​ട്ടു. പ​രീ​ക്ഷ ന​ട​ത്തി​പ്പി​ലെ ക്ര​മ​ക്കേ​ട് മൂലമാണ് കൂടുതൽ വിദ്യാർത്ഥികളും പരാജയപ്പെട്ടത്.പ​രീ​ക്ഷ​ക​ളി​ലെ കൂ​ട്ട​ത്തോ​ല്‍​വി​യെ തു​ട​ര്‍​ന്ന് ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. പ​രീ​ക്ഷ ന​ട​ത്തി​പ്പി​ലെ ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച്‌ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​ല​ക്ഷ്മ​ണ്‍ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button