Latest NewsUAEGulf

വിമാനം വൈകിയത് ഭാഗ്യമായി: ദുബായില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി നേടിയത് കോടികള്‍: ഏറ്റവും പുതിയ ദുബായ് റാഫിള്‍ വിജയി സാറയുടെ വാക്കുകളിലൂടെ

ദുബായ് : ഇത് സാറ എല്‍റ്യാഹ് അഹമ്മദ് എന്ന 21കാരി. ദുബായ് റാഫിള്‍ വിന്നറിലെ ഭാഗ്യം തേടി എത്തിയ പെണ്‍കുട്ടി. ഒന്നാം സമ്മാനം തന്നെ തേടി എത്തിയതിലുള്ള ആ ഷോക്കില്‍ നിന്നും സാറ മോചിതയായിട്ടില്ല.

ദുബായ് റാഫിള്‍ വിന്നറില്‍ നിന്ന് ലഭിച്ച തുക മുഴുവനും തന്റെ പിതാവിന് സമര്‍പ്പിക്കുന്നുവെന്ന് സാറ പറയുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ സാറയുടെ പിതാവ് സുഡാന്‍കാരനും മാതാവ് ഇന്ത്യക്കാരിയുമാണ്. സാറ സുഡാനില്‍ നൈല്‍ യൂണിവേഴ്‌സിറ്റിയിലെ ഫൈനല്‍ ഇയര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമാണ്. ഇതുവരെയുള്ള തന്റെ പിതാവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ മഹാത്ഭുമാണ് ഇതെന്ന് സാറ പറയുന്നു.

ദുബായ് റാഫിള്‍ വിന്നര്‍ വിജയിലേയ്ക്ക് നയിച്ചതിനു പിന്നിലെ ആ കാരണവും സാറ പറയുന്നുണ്ട്. ദുബായില്‍ നിന്ന് മനാമയിലേയ്ക്ക് പോകുന്നതിന് സാറ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയതായിരുന്നു. എന്നാല്‍ ആറ് മണിക്കൂര്‍ വിമാനം വൈകിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കുടുങ്ങി. ഇതിനിടെയാണ് സാറ ദുബായ് റാഫിള്‍ ടിക്കറ്റ് വാങ്ങിയത്. ആ ടിക്കറ്റിനാണ് ഏപ്രില്‍ 30ന് കോടികള്‍ സമ്മാനമായി അടിച്ചത്. ജീവിതത്തില്‍ ആദ്യമായി എടുത്ത ടിക്കറ്റിന് സമ്മാനം കിട്ടിയതില്‍ തനിക്ക് ഇപ്പോഴും വിശ്വാസം വന്നിട്ടില്ലെന്നാണ് സാറയുടെ പ്രതികരണം. താനെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം ഉണ്ടെന്ന് പിതാവിനെ വിളിച്ചറിയച്ചപ്പോള്‍ തന്റെ പിതാവിനും കുടുംബത്തിന് ഇത് നേര് തന്നെയാണോ എന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നുവെന്നും അവര്‍ പറയുന്നു. ഒന്നാം സമ്മാനം ഉണ്ടെന്നറിഞ്ഞപ്പോള്‍ തന്നെ താനാകെ ഷോക്കായി പോയെന്നാണ് സാറ പറഞ്ഞത്.

സുഡാന്‍കാരനായ പിതാവിനും ഇന്ത്യക്കാരിയായ മാതാവിനുമൊപ്പം സാറയുടെ കുടുംബം ബഹ്‌റിനിലാണ് താമസിക്കുന്നത്. രണ്ട് സഹോദരന്‍മാരും ഒരു സഹോദരിയും അടങ്ങുന്നതാണ് സാറയുടെ കുടുംബം. തങ്ങളുടെ എല്ലാകാര്യത്തിലും പിതാവിന്റെ പിന്തണയുണ്ടെന്ന് സാറ പറഞ്ഞുനിര്‍ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button