ലക്നൗ : മഹാസഖ്യം റാലിയിലേക്ക് ഇരച്ചെത്തിയ കാളയെ ചൊല്ലി രാഷ്ട്രീയ വാക്പോര്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവും ചേർന്നാണ് വാക്പോര് നടത്തുന്നത്.എസ്പി-ബിഎസ്പി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലേക്ക് ഒരു തെരുവു കാള ഓടിക്കയറിയിരുന്നു. ഇതോടെ യോഗി പരിഹാസവുമായി രംഗത്തെത്തി.
.
ക്രിമിനലുകള്‍ക്കു മാപ്പുനല്കാന് കാള പോലും തയാറല്ലെന്നായിരുന്നു യോഗിയുടെ വിമർശനം. ഏതു കശാപ്പുകാരനാണ് അവിടെയുള്ളതെന്നാണ് കാള നോക്കാനെത്തിയതെന്നും യോഗി പറഞ്ഞു.ഷാജഹാന്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തുടർന്ന് യോഗിയുടെ പരാമർശത്തിനെതിരെ അഖിലേഷ് രംഗത്തെത്തി. കാള പോലും അതിന്റെ പരാതി പറയാന്‍ എത്തിയെന്നായിരുന്നു അഖിലേഷിന്റെ വാക്കുകള്‍. ഹര്ദോയിയില്നിന്നുള്ള ഹെലികോപ്റ്റര്‍ (യോഗിയുടെ കോപ്റ്റര്‍) എത്തിയെന്നു കരുതിയാണ് കാള എത്തിയതെന്നും അഖിലേഷ് തിരിച്ചടിച്ചു. ഗഡ്ബന്ധന് റാലിയിലേക്ക് കാള എത്തിയതിന്റെ വീഡിയോയും അഖിലേഷ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Post Your Comments