കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരകള്‍ക്കു പിന്നാലെ രാജ്യത്തെ അഞ്ചിടങ്ങളില്‍ വീണ്ടും ചാവേര്‍ ആക്രമണം നടക്കുമെന്ന് മുന്നറിയിപ്പ്. ശ്രീലങ്കയുടെ സുരക്ഷാ ഏജന്‍സിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സൈനിക വേഷത്തില്‍ വാനിലെത്തുന്ന ചാവേറുകള്‍ ആക്രമണം നടത്തുമെന്നാണ് റിപ്പോര്‍്ട്ട്. ഇതു സംബന്ധിച്ച് ജനപ്രതിനിധികള്‍ക്കും വിവിധ സുരക്ഷാ വിഭാഗങ്ങള്‍ക്കും അറിയിപ്പ് നല്‍കിയതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ചയോ തിങ്കളാഴ്ചയോ അഞ്ചിടങ്ങളില്‍ ആക്രമണം നടക്കുമെന്നും ചാവേര്‍ ആക്രമണം നടന്ന പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് 27 കിലോമീറ്റര്‍ അകലെയുള്ള ബറ്റികലോവ ആക്രമണം നടക്കാനിടയുള്ള സ്ഥലങ്ങളിലൊന്നായി സുരക്ഷാ ഏജന്‍സിയുടെ കത്തില്‍ പറയുന്നു.
ഞായറാഴ്ച ആക്രമണം നടക്കാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബോംബ് ആക്രമണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ ഞായറാഴ്ചയോടെ പിന്‍വലിച്ചു. എന്നാല്‍ പോലീസ് കര്‍ശന പരിശോധനകള്‍ തുടരുകയാണ്.
Post Your Comments