റിയാദ് : സൗദിയില്‍ ജയില്‍ശിക്ഷയ്ക്ക് പകരം ബദല്‍ശിക്ഷയ്ക്ക് വഴി തേടുന്നു. ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നവരെ തടവിലാക്കുന്നതിന് പകരം സാമൂഹിക സേവനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നല്‍കി ബദല്‍ ശിക്ഷ നടപ്പാക്കാനൊരുങ്ങി സൗദി നിയമ മന്ത്രാലയം. ഇലക്ട്രോണിക് ബ്രേസ്ലെറ്റുകള്‍ ഘടിപ്പിച്ച് ജയില്‍ അധികൃതര്‍ക്ക് കുറ്റവാളികളെ നിരീക്ഷിക്കത്ത വിധമാകും ഇത് കൊണ്ടു വരിക. ഇതുവഴി കുറ്റവാളികളുടെ ചലനങ്ങളെ പിന്തുടരാനും അവര്‍ എവിടെയാണെന്ന് അറിയാനും കഴിയുമെന്ന് നിയമ വിഭാഗം അറിയിച്ചു. ബദല്‍ ശിക്ഷാ മാര്‍ഗങ്ങള്‍ ആ വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനാകെയും ഗുണഫലമാണ് നല്‍കുകയെന്ന് ജിദ്ദയിലെ മുന്‍ കോടതി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഈ പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ അടിസ്ഥാന പശ്ചാത്തലം ഒരുക്കാന്‍ ജയില്‍ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ജയിലുകളിലേക്കും ഈ പരീക്ഷണം വിപുലീകരിക്കുമെന്ന് അധികൃതര്‍ വിശദീകരിച്ചു. ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ പരോളില്‍ ഇറങ്ങുന്ന തടവുകാര്‍ക്ക് കുടുംബാംഗങ്ങളുമായി പെരുന്നാള്‍ അവധി ദിനങ്ങള്‍ ചെലവിടുന്നതിനും വിവാഹ വേളകള്‍ ശവസംസ്‌കാര ചടങ്ങുകള്‍ എന്നിവയില്‍ സംബന്ധിക്കുന്നതിനും അവസരമുണ്ടാകും. സാമ്പത്തിക നിക്ഷേപ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട് ജയിലിലടക്കപ്പെട്ടവര്‍ക്ക് ബദല്‍ ശിക്ഷാ മാര്‍ഗങ്ങള്‍ കൂടുതല്‍ ഉപകരിക്കുമെന്ന് ജയില്‍ മേധാവി പറഞ്ഞു.
ബദല്‍ ശിക്ഷാ പദ്ധതികളുടെ അംഗീകാരത്തിനായി മന്ത്രി തല വിദഗ്ധ സമിതിക്ക് കൈമാറിയിരിക്കുകയാണ്. അഭ്യന്തരം, തൊഴില്‍, സാമൂഹിക വികസനം, പൊതു നീതിന്യായം എന്നീ മന്ത്രാലയങ്ങള്‍ പദ്ധതിയെ പിന്‍തുണച്ചിട്ടുണ്ട്. വിദ്യാഭ്യാസപരവും മതപരവും സാങ്കേതികവുമായ പരിപാടികളിലൂടെ കുറ്റകൃത്യങ്ങളിലേക്ക് ഇനിയൊരിക്കലും മടങ്ങി വരാതിരിക്കാനുള്ള ഉദ്ബോധന പരിശീലന രീതികള്‍ക്ക് നേരത്തെ തുടക്കം കുറിച്ചിരുന്നു.
Post Your Comments