ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അമ്രപാലിക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി സുപ്രീംകോടതിയെ സമീപിച്ചു. അമ്രപാലി പണം തിരികെകൊടുക്കാനുള്ളവരുടെ പട്ടികയില്‍ തന്നെക്കൂടി ചേര്‍ക്കണമെന്നും റാഞ്ചിയില്‍ നിര്‍മിക്കുന്ന സഫാരി സ്യൂട്ടില്‍ താന്‍ ബുക്ക് ചെയ്ത പെന്റ്ഹൗസിന്റെ ഉടമസ്ഥാവകാശം ലഭിക്കണമെന്നും ഹര്‍ജിയില്‍ ധോണി ആവശ്യപ്പെട്ടു.
ധോണി അമ്രപാലി കമ്പനിയുടെ മുന്‍ ബ്രാന്‍ഡ് അംബാസിഡറായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ സാക്ഷിക്കും കമ്പനിയില്‍ ഓഹരിയുണ്ടായിരുന്നു.
അംബാസഡറായ വകയില്‍ പ്രതിഫലത്തുകയായി കമ്പനി തനിക്ക് 40 കോടി രൂപ നല്‍കാനുണ്ടെന്നും ധോനി ചൂണ്ടിക്കാട്ടി. 2009-2016 കാലയളവിലാണ് അദ്ദേഹം കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായിരുന്നത്.
അമ്രപാലി ഗ്രൂപ്പ് കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ്. ചെയ്തുവന്നിരുന്ന പ്രോജക്ടുകള്‍ നിലച്ചതോടെ 46,000-ത്തോളം വരുന്ന ഉപഭോക്താക്കള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഈ ഹര്‍ജികള്‍ പരിഗണിച്ച് നേരത്തേ കമ്പനിയുടെയും അതിന്റെ ഡയറക്ടര്‍മാരുടെയും വസ്തുവകകള്‍ പിടിച്ചെടുക്കാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ നാഷണല്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് കമ്പനിയുടെ പദ്ധതി പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
Post Your Comments