കണ്ണൂര്‍: യുവാിനേരെ നടന്ന സദാചാരാക്രമണ്ത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചക്കരക്കലില്‍ ഈ മാസം 20നാണ് ഇരിവേരി സ്വദേശി സാജിദിനെ ഒരുകൂട്ടം തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് ഒരു വീടിനുള്ളില്‍ വച്ച് സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
തങ്ങളുടെ ബന്ധുവായ സ്ത്രീയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. യുവതിയുടെ ഫോണ്‍ നമ്പര്‍ എവിടെ നിന്നും കിട്ടിയെന്ന് ചോദിച്ച് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് ചുറ്റും കൂടി നിന്ന്് ഇരുമ്പ് വടി കൊണ്ടും ബെല്‍റ്റ് കൊണ്ടും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ സാജിദ് ചികിത്സയിലാണ്. സംഭവത്തില്‍ സലാം, സക്കീര്‍, ഇര്‍ഷാദ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Post Your Comments