Election NewsKeralaLatest NewsElection 2019

കള്ളവോട്ട് ആരോപണം : സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം : കാസർഗോഡ് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പിലാത്തറ എയുപി സ്കൂളിലെ 19ആം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നു. മൂന്ന് പേർ കള്ളവോട്ട് ചെയ്തു. പത്മിനി എന്ന സ്ത്രീ ഈ ബൂത്തിൽ രണ്ടു തവണ വോട്ട് ചെയ്തു. പഞ്ചായത്ത് അംഗം സെലീനയും മുൻ പഞ്ചായത്ത് അംഗം സുമയ്യയും ബൂത്ത് മാറി വോട്ട് ചെയ്തു. ഇവർ പത്തൊൻപതാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാരല്ല. മൂന്ന് പേർക്കുമെതിരെ കേസ് എടുക്കാൻ വരണാധികരിക്ക് നിർദേശം നൽകി. എം.പി സലീന പഞ്ചായത്ത് അംഗ്വതം രാജിവെച്ച് അന്വേഷണം നേരിടണം. പ്രിസൈഡിംഗ് ഓഫീസര്‍ക്ക് വീഴ്ച പറ്റിയെന്നും ചട്ടങ്ങൾ പാലിച്ചില്ലെന്നും വാർത്ത സമ്മേളനത്തിൽ ടിക്കാറാം മീണ പറഞ്ഞു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറും. റീപോളിങ്ങിനെ കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണു തീരുമാനം എടുക്കേണ്ടത്. കള്ളവോട്ടിന് സഹായിച്ച എൽഡിഎഫ് ബൂത്ത് ഏജന്റിനെതിരെ പോലീസിൽ പരാതി നൽകും. വെബ് കാസ്റ്റിംഗ് ഇല്ലായിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ കണ്ടുപിടിക്കാൻ കഴിയില്ലായിരുന്നു എന്നും വെബ് കാസ്റ്റിംഗ് സംവിധാനത്തിന്‍റെ വിജയമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നും ടിക്കാറാം മീണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button