Latest NewsElection NewsKeralaIndiaElection 2019

കള്ളവോട്ട് നടന്നെന്ന് തിരഞ്ഞടുപ്പ് കമ്മിഷന്‍,പഞ്ചായത്ത് അംഗം സലീനയെ അയോഗ്യയാക്കി

എ.പി.സലീന പഞ്ചായത്ത് അംഗത്വം രാജിവച്ച്‌ അന്വേഷണം നേരിടണം. ഇവര്‍ക്കെതിരെ കേസ് എടുക്കാന്‍ വരണാധികാരിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തില്‍ കളളവോട്ട് നടന്നതായി സ്ഥിരീകരിച്ച്‌ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പിലാത്തറ 19ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചത്. കെ.പി.സുമയ്യ,​ സെലീന,​ പദ്മിനി എന്നിവര്‍ കള്ളവോട്ട് ചെയ്തതായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്. പത്മിനി രണ്ടുതവണ വോട്ടുചയ്തതായി തെളിഞ്ഞു. എ.പി.സലീന പഞ്ചായത്ത് അംഗത്വം രാജിവച്ച്‌ അന്വേഷണം നേരിടണം. ഇവര്‍ക്കെതിരെ കേസ് എടുക്കാന്‍ വരണാധികാരിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ഒന്നിലധികം തവണ വോട്ട് ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. വോട്ടിംഗ് യന്ത്രം തകരാറിലാണെന്ന് കള്ളം പറഞ്ഞ് പലയിടങ്ങളിലും വോട്ടെടുപ്പ് നിറുത്തിവച്ചിരുന്നതായും ഇത് കള്ളവോട്ടിന് വേണ്ടിയാണെന്ന് സംശയിക്കുന്നതായും കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും ആരോപിച്ചു. പഞ്ചായത്ത് അംഗം സലീനയും മുന്‍ അംഗം സുമയ്യയും കള്ളവോട്ട് ചെയ്തതായി തെളിഞ്ഞു. സംഭവത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ വീഴ്ച വരുത്തിയതായി തെളിഞ്ഞു.

കാസര്‍കോട്ടെ തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, പിലാത്തറ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ കള്ളവോട്ട് നടന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇത് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.കള്ളവോട്ട് ചെയ്‌ത പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ അയോഗ്യരാക്കണം. പലയിടങ്ങളിലും കോണ്‍ഗ്രസ് ബൂത്ത് ഏജന്റുമാരെ പുറത്താക്കിയാണ് കള്ളവോട്ട് നടന്നത്. പരാതിപ്പെട്ടിട്ടും ആരും നടപടി എടുത്തില്ലന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button