Latest NewsElection NewsKeralaIndiaElection 2019

കണ്ണൂരില്‍ മുഖ്യമന്ത്രി വോട്ടു ചെയ്തതിന് പിന്നാലെ പോലും കള്ളവോട്ടു നടന്നു: കെ സുധാകരന്‍

കണ്ണൂരില്‍ നടന്ന കള്ളവോട്ടുകളുടെ പരമാവധി തെളിവുകള്‍ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍: കള്ളവോട്ട് ചെയ്തവര്‍ക്കെതിരേ മാത്രമല്ല കൂട്ടു നിന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍ സ്വാഗതാര്‍ഹമാണെന്നും പറഞ്ഞു. മുഖ്യമന്ത്രി വോട്ടു ചെയ്തതിന് പിന്നാലെ പോലും കള്ളവോട്ടു നടന്നിട്ടുണ്ടെന്നും കണ്ണൂരില്‍ നടന്ന കള്ളവോട്ടുകളുടെ പരമാവധി തെളിവുകള്‍ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സകല കള്ള വോട്ടുകള്‍ക്കും ജില്ലാ കളക്ടര്‍മാരും പ്രിസൈഡിങ് ഓഫീസര്‍മാരുംകൂട്ടുനിന്നിട്ടുണ്ട്. ഇവരുടെ മൗനാനുവാദത്തോടെ നടന്നത് ഗുരുതരമായ പിഴവാണ്. വോട്ട് ചെയ്തവര്‍ക്കെതിരെ മാത്രമല്ല, ഓഫീസര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കണം. ഓപ്പണ്‍ വോട്ടെന്ന ഇ പി ജയരാജന്റെ വാക്കുകള്‍ പച്ചക്കള്ളമാണ്. കോടതിയെയും ജഡ്ജിയെയും അപമാനിക്കുന്ന ആളാണ് ജയരാജന്‍. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംഭവത്തില്‍ മറുപടി പറയണമെന്ന് കാസർഗോഡ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

പിലാത്തറ പത്തൊമ്പതാം ബൂത്തില്‍ മാത്രം നൂറോളം കള്ളവോട്ട് നടന്നിട്ടുണ്ട്. റീ പോളിങ് തീരുമാനിക്കുന്നത് താനല്ല, ഇലക്ഷന്‍ കമ്മിറ്റിയും ചീഫ് ഇലക്ഷന്‍ ഏജന്റുമുണ്ട്. അവര്‍ തീരുമാനിച്ചാല്‍ താന്‍ ഒപ്പിട്ട് നല്‍കുമെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.

അതേസമയം പയ്യന്നൂരിലെ 46 ബൂത്തുകളില്‍ റീപോളിംങ് വേണമെന്ന് യുഡിഎഫ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടു. 90 ശതമാനത്തിന് മുകളില്‍പോളിംങ് ഉണ്ടായ 46 ബൂത്തുകളിലും ഇടത് മുന്നണി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് യുഡിഎഫ് പരാതിയില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button