കൊൽക്കത്ത : ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കൂറ്റൻ സ്കോറിന് മുന്നിൽ തകർന്നടിഞ്ഞ് മുംബൈ ഇന്ത്യൻസ്. ഈഡൻ ഗാർഡൻസിൽ വൈകിട്ട് എട്ടിന് നടന്ന 47ആം മത്സരത്തിൽ 34 റൺസിന്റെ തകർപ്പൻ ജയമാണ് കൊൽക്കത്ത നേടിയത്. ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയ 232 റൺസ് മറികടക്കൻ മുംബൈയ്ക്ക് സാധിച്ചില്ല. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 198 റൺസിന് പുറത്തായി.
?????
The jinx has been broken, our #Knights win a thriller against Mumbai Indians. ???#KKRvMI #VIVOIPL #IPL #KKRHaiTaiyaar pic.twitter.com/3V4fO4gf96
— KolkataKnightRiders (@KKRiders) April 28, 2019
ആന്ദ്രെ റസലും( 40 പന്തില്‍ പുറത്താകാതെ 80 റണ്‍സ്) ശുഭ്മാന്‍ ഗില്ലുമാണ്(45 പന്തില്‍ 76 റണ്‍സ് ) കൊൽക്കത്തയെ മികച്ച സ്‌കോറിൽ എത്തിച്ചത്. ക്രിസ് ലിൻ(29 പന്തിൽ 54 റണ്‍സ് ) പുറത്തായപ്പോൾ ദിനേശ് കാർത്തിക്(7 പന്തിൽ 15 റൺസ്) പുറത്താവാതെ നിന്നു. മുംബൈക്കായി രാഹുൽ ചഹാറും, ഹർദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
This guy can make the entire nation believe. Well done, Hardik. Top stuff ?#OneFamily #CricketMeriJaan #MumbaiIndians #KKRvMI @hardikpandya7 pic.twitter.com/FRHKb6b6Nt
— Mumbai Indians (@mipaltan) April 28, 2019
34 പന്തിൽ 94 റൺസ് നേടിയ ഹർദിക് പാണ്ഡ്യയയാണ് മുംബൈയുടെ ടോപ് സ്‌കോറർ. ക്വിന്റണ്‍ ഡീകോകക് (0), ക്യാപ്റ്റന്‍ രോഹിത് ശര്‍മ(12), എവിന്‍ ലൂയിസ്(15), സൂര്യകുമാര്‍ യാദവ്(26), പൊള്ളാര്‍ഡ് 20), ക്രുനാല്‍ പാണ്ഡ്യ(24) എന്നിവർ പുറത്തായപ്പോൾ ബരിന്ദർ(3),രാഹുൽ ചഹാർ(1) എന്നിവർ പുറത്താവാതെ നിന്നു. സുനിൽ നരെയ്ൻ,ഹാരി,റസ്സൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും പിയൂഷ് ഒരു വിക്കറ്റും കൊൽക്കത്തയ്ക്കായി സ്വന്തമാക്കി.
സ്കോര്‍ : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് : 20 ഓവർ — 232/2, മുംബൈ ഇന്ത്യന്‍സ് : 20 ഓവർ 198/7
Two #Playoffs spots still up for grabs. Who do you reckon will make it?#VIVOIPL pic.twitter.com/vGcHYOfq43
— IndianPremierLeague (@IPL) April 28, 2019
തുടർച്ചയായ ആറു തോൽവികളിൽ നിന്നും കരകയറിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിർത്തി. ഇന്നത്തെ പോരാട്ടത്തിൽ തോറ്റെങ്കിലും മൂന്നാം സ്ഥാനം കൈവിടാത്ത മുംബൈ ഇന്ത്യൻസിനു പ്ലേ ഓഫിനായി ഇനിയും കാത്തിരുന്നെ മതിയാകു.
DRE RUSS is adjudged the Man of the Match for his brilliant 80* and bowling figures of 2/25 ?? pic.twitter.com/rY5uWxvWDa
— IndianPremierLeague (@IPL) April 28, 2019
Post Your Comments