Latest NewsIndia

ഇരിപ്പിടം നല്‍കാത്തതിനെ തുടര്‍ന്ന് മധ്യവയസ്‌കനെ അടിച്ചുകൊന്നു

ന്യൂഡല്‍ഹി: ഇരിപ്പിടം നല്‍കാത്തതിനെ തുടര്‍ന്ന് ശുചീകരണ തൊഴിലാളിയെ മര്‍ദ്ദിച്ചു കൊന്നു. വടക്കന്‍ ഡല്‍ഹിയിലാണ് സംഭവം. മദ്യപിക്കുന്നതിനിടെ ബെഞ്ചില്‍ ഇരിക്കാന്‍ സ്ഥലം നല്‍കിയല്ലെന്നാരോപിച്ച് സഞ്ജയ് കുമാര്‍ (50) നെ ചൂലുകൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു.

അശോക് വിഹാറിന് സമീപമുള്ള ചായക്കടയ്ക്ക് പുറത്ത് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയായിരുന്ന സഞ്ജയ് കുമാര്‍. ഇതിനിടയില്‍ സഹപ്രവര്‍ത്തകനായ ബണ്ടി ഇദ്ദേഹത്തോട് നീങ്ങി ഇരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സഞ്ജയ് ഇത് കേള്‍ക്കാത്തതിനെ തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും സഞ്ജയ് കുമാറിന്റെ കൈയ്യില്‍ കരുതിയ ചൂലുപയോഗിച്ച് ബണ്ടി ഇയാളെ മര്‍ദ്ദിക്കുകയുമായിരുന്നു.

തുടര്‍ന്ന് സഞ്ജയ് കുമാര്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ഡ പോലീസിനെ അറിയിച്ചത്. എന്നാല്‍ അവശനായ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ഞപ്പിത്തം ഉള്‍പ്പെടെ നിരവധി ശാരീരിക അസ്വാസ്ഥ്യങ്ങള്‍ സഞ്ജയ് കുമാറിനുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button