ന്യൂഡൽഹി : ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കെതിരെയുള്ള ലൈംഗിക ആരോപണക്കേസുമായി ബന്ധപ്പെട്ട ന്യൂസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങളെ വിലക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ അധ്യക്ഷനായ ബഞ്ച് ഹര്‍ജി തള്ളിയത്. വേണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ആന്റി കറപ്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന സംഘടനയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസിനെതിരെയുള്ള ആരോപണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
Post Your Comments