രാജ്യത്ത് ഏറ്റവുമധികം സ്വര്‍ണ വില്‍പ്പന നടക്കുന്ന ദിനമാണ് അക്ഷയതൃതീയ.ഈ വര്‍ഷം മെയ് 7നാണ് അക്ഷയ തൃതീയ..ഈ ദിനം സ്വര്‍ണം വാങ്ങുന്നതിന്റെ സവിശേഷത ഒന്ന് വേറെതന്നെ എന്ന് വിശ്വസിക്കുന്നവര്‍ ധാരാളമാണിപ്പോള്‍. അന്ന് എന്തു വാങ്ങിയാലും അത് ഇരട്ടിക്കുമെന്ന വിശ്വാസവും പ്രബലപ്പെട്ടു വരികയാണ്.
അക്ഷയ തൃതീയ വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയ. ഇത് ഭാരതീയ വിശ്വാസപ്രകാരം യുഗങ്ങളുടെ തുടക്കമായ കൃതയുഗത്തിലെ അഥവാ സത്യയുഗത്തിലെ ആദ്യ ദിവസമാണെന്ന് പറയപ്പെടുന്നു. സത്യയുഗത്തില്‍ചതുര്‍വിധ പുരുഷാര്‍ഥങ്ങളായ ധര്‍മം, അര്‍ഥം, കാമം, മോക്ഷം തുടങ്ങിയ നിഷ്ഠയൊടെ അനുഷ്ഠിച്ചവരായിരുന്നു ഉണ്ടായിരുന്നത് എന്നാണ് വിശ്വാസം.
ജീവിത വിജയം കൈവരിക്കണമെങ്കില്‍ നന്മ നിറഞ്ഞ മനസ്സുണ്ടാകണം. അത് മനസ്സിലാക്കുന്നവന്‍ ദാനധര്‍മ്മങ്ങളില്‍ വിശ്വസിക്കുന്നു. ഇത് പ്രാവര്‍ത്തികമാക്കാന്‍ ഏറ്റവും നല്ല ദിനം അക്ഷയ ത്രിതീയ തന്നെ.അക്ഷയതൃതീയ നാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് പുരാതനകാലം മുതല്‍ക്കേയുള്ള വിശ്വാസം.
പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ ഏറ്റവും ശുഭകരമായ ദിനമാണിത്. അക്ഷയ തൃതീയ ദിനത്തില്‍ എന്ത് തുടങ്ങിയാലും പത്ത് മടങ്ങ് ഗുണം ലഭിക്കുമെന്നാണ് വിശ്വാസം. അന്നേ ദിവസം ദാനധര്‍മ്മങ്ങള്‍ നടത്തുന്നതും പുണ്യമായി കരുതുന്നു.
ബലഭദ്രന്‍ ജനിച്ച ദിവസം കൂടിയാണ് അക്ഷയ തൃതീയ ദിനം. ഇന്നേ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തിലും വളരെ പ്രാധാന്യമുള്ളതാണ്. വിഷ്ണുധര്‍മ്മ സൂത്രത്തിലാണ് അക്ഷയ തൃതീയയെക്കുറിച്ച് ആദ്യമായി പരാമര്‍ശിച്ചിട്ടുള്ളത്. അന്ന് ഉപവസിക്കുകയും വിഷ്ണു ദേവന് അന്നം നിവേദിക്കുകയും പിന്നീട് അതുകൊണ്ട് അഗ്‌നിയെ പ്രീതിപ്പെടുത്തിയ ശേഷം ദാനം ചെയ്യുകയും വേണമെന്നാണ് പരാമര്‍ശിച്ചിട്ടുള്ളത്.
Post Your Comments